ETV Bharat / bharat

'മകളെ തിരികെത്തരൂ' ; അരിഹ ഷായെ ജർമനിയിൽ നിന്ന് വിട്ടുകിട്ടാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ച് മാതാപിതാക്കള്‍

മാതാപിതാക്കളോടൊപ്പം കുഞ്ഞ് സുരക്ഷിതയല്ലെന്ന ശിശു സേവന വിഭാഗത്തിന്‍റെ വാദത്തിൽ കുഞ്ഞ് അരിഹ ഇപ്പോഴും ജര്‍മനിയില്‍ കസ്റ്റഡിയിൽ കഴിയുകയാണ്

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Feb 4, 2024, 12:21 PM IST

അഹമ്മദാബാദ് : ജർമൻ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയിൽവച്ചിരിക്കുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹ ഷായെ തിരികെക്കിട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ച് മാതാപി‍താക്കള്‍. അരിഹയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല (Ariha Shah). രണ്ടര വർഷത്തിലധികമായി കുഞ്ഞ് രക്ഷിതാക്കളിൽ നിന്ന് അകന്നുകഴിയുകയാണ്. ജർമനിയിൽവച്ച് കളിക്കുന്നതിനിടെ കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തേറ്റ പരിക്കിനെ ചൊല്ലിയാണ് അവിടുത്തെ ഭരണകൂടം രക്ഷിതാക്കളിൽ നിന്ന് അരിഹയെ മാറ്റിനിര്‍ത്തിയിരിക്കുന്നത്.

അരിഹയുടെ മൂന്നാം ജന്മദിനത്തിൽ തന്‍റെ മകളെ ജർമനിയിൽ (INDIAN KID IN GERMANY) നിന്ന് ഇന്ത്യയിലെ വീട്ടിലേക്ക് വളരെ പെട്ടന്ന് തന്നെ സുരക്ഷിതമായി കൊണ്ടുവരാൻ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാതാപിതാക്കള്‍ അഭ്യർഥിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ പറയുന്നതനുസരിച്ച് 7 മാസം പ്രായമുള്ളപ്പോൾ സ്വകാര്യ ഭാഗത്ത് (perineal injury) പരിക്കേറ്റിരുന്നു. അങ്ങനെ കുഞ്ഞുമായി ആശുപത്രിയിൽ എത്തി.

പരിക്കിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അവിടുത്തെ ഡോക്‌ടർ ഉറപ്പുനൽകി. പക്ഷേ പിന്നീട് മകളെയും കൊണ്ട് തുടർ പരിശോധനയ്‌ക്ക് പോയപ്പോൾ, അവിടെ ഒരു ചൈൽഡ് കസ്റ്റഡി ഓഫീസർ വന്നു. അവർ തങ്ങളിൽ നിന്ന് കുഞ്ഞിനെ വാങ്ങി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കൈമാറി, എന്നിട്ട് ബാലപീഡനത്തിന് രക്ഷിതാക്കളായ തങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തി.

ആശുപത്രിയിൽവച്ച് ഡിഎൻഎയും കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു. എന്നാൽ അതിൽ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല - അമ്മ ധാര ഇടിവി ഭാരതിനോട് പറഞ്ഞു. കുഞ്ഞിനെ തിരികെ കിട്ടാനായി രണ്ടര വർഷമായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. വിദേശ കാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടും ഇതുവരെ വ്യക്തമായ മറുപടി അവർ നൽകിയിട്ടില്ല. മറ്റൊരു വഴിയും കാണാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ചിരിക്കുന്നത്.

'ദയവായി ഞങ്ങളുടെ കുഞ്ഞിനെ തിരികെ കൊണ്ടുതരണം, എന്‍റെ കുഞ്ഞിനെ സംരക്ഷിക്കാൻ ഞാൻ അപേക്ഷിക്കുന്നു' - ധാര പറഞ്ഞു. കുഞ്ഞ് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തി കേസ് അവസാനിപ്പിച്ചെങ്കിലും, മാതാപിതാക്കളോടൊപ്പം കുഞ്ഞ് സുരക്ഷിതയല്ലെന്ന് പറഞ്ഞ് ശിശു സേവന വിഭാഗം തങ്ങളുടെ കസ്റ്റഡിയില്‍ തന്നെ നിര്‍ത്തുകയായിരുന്നു.

മനശ്ശാസ്ത്ര പരിശോധനകൾക്ക് ഞാൻ വിധേയയായി. കോടതി നിയോഗിച്ച മനശാസ്‌ത്രജ്ഞൻ 11 മണിക്കൂറോളം എന്നെ ചോദ്യം ചെയ്‌ത് ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. രണ്ടര വർഷമായി ഞാനും ഭർത്താവും ഞങ്ങളുടെ കുട്ടിയെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പാടുപെടുകയാണ് - ധാര പറയുന്നു. 15 ദിവസത്തിൽ ഒരിക്കൽ കുഞ്ഞിനെ സന്ദർശിക്കണമെന്ന കോടതി ഉത്തരവ് ചൈൽഡ് സർവീസസ് റദ്ദാക്കി. വീഡിയോ കോളുകളോ വോയ്‌സ് കോളുകളോ ചെയ്യാൻ അനുവാദമില്ലെന്നും ധാര പറയുന്നു.

കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ കാണാനായി ഞങ്ങളെ അവർ അനുവദിച്ചത്. അധികൃതരിൽ നിന്ന് അവളെ പാർപ്പിച്ച സ്ഥലത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തണുപ്പ് മാറ്റാൻ കുഞ്ഞിനെ ഒരുപാട് വസ്‌ത്രങ്ങളിൽ പൊതിഞ്ഞാണ് കൊണ്ടുവന്നത്. അവളേക്കാൾ വലിയ വസ്‌ത്രവും, ചെരിപ്പുമെല്ലാമാണ് അവർ മകൾക്ക് നൽകിയത്.

അവളുടെ മുടി പോലും കഴുകിയിരുന്നില്ല. ഞങ്ങളോടൊപ്പം ക്ഷേത്രം സന്ദർശിക്കാൻ അരിഹയെ അനുവദിച്ചില്ല. മതം പിന്തുടരാനും ഇന്ത്യൻ സംസ്‌കാരത്തോട് ചേർന്നുനിൽക്കാനുമുള്ള കുട്ടിയുടെ അവകാശം അവളിൽ നിന്ന് എടുത്തുകളയുകയാണ്". ഇത്തരത്തില്‍ മകളുടെ കാര്യത്തിൽ മനുഷ്യാവകാശ, മത, ബാലാവകാശ ലംഘനങ്ങളും ധാര ഉന്നയിക്കുന്നു.

മാത്രമല്ല ജർമ്മൻ അധികൃതർ തങ്ങളെ ന്യായമായ വിചാരണയ്‌ക്കല്ല വിധേയരാക്കിയതെന്നും ധാര ആരോപിച്ചു. "ഇന്ത്യൻ സർക്കാരിൻ്റെ വാക്കുകള്‍ ജർമ്മനി ചെവിക്കൊള്ളുന്നില്ല. ഇനിയെങ്കിലും അരിഹയെ ഇന്ത്യൻ സർക്കാരിന് കൈമാറണം" - ധാര പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.