ETV Bharat / bharat

കോൺഗ്രസിന്‍റെ പ്രകടന പത്രിക ഇന്ത്യ വിരുദ്ധം; വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ - Anurag Thakur flays Cong Manifesto - ANURAG THAKUR FLAYS CONG MANIFESTO

ഹിമാചൽ പ്രദേശില്‍ ബിജെപിയുടെ പട്ടികജാതി മോർച്ച സമ്മേളനത്തില്‍ സംസാരിക്കുകവേയാണ് കേന്ദ്രമന്ത്രി കോൺഗ്രസ് പ്രകടന പത്രികയ്‌ക്കെതിരെയും പാര്‍ട്ടിക്കെതിരെയും വിമര്‍ശനമുന്നയിച്ചത്.

ANURAG THAKUR  CONGRESS MANIFESTO  കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ  കോൺഗ്രസിന്‍റെ പ്രകടന പത്രിക
Anurag Thakur describes Congress Manifesto as Anti India
author img

By ETV Bharat Kerala Team

Published : Apr 7, 2024, 9:10 PM IST

ഹിമാചൽ പ്രദേശ് : കോൺഗ്രസിന്‍റെ പ്രകടന പത്രിക ഇന്ത്യ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ബിജെപിയുടെ പട്ടികജാതി മോർച്ച സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 'കോൺഗ്രസിന്‍റെ പ്രകടന പത്രിക രാജ്യത്തെ പൂർണ്ണമായും വിഭജിക്കാൻ പോവുകയാണ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ച തന്ത്രം മനസിൽ വെച്ചാണ് കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. അതിലെ വരികൾ ഒന്നിനു പിറകെ ഒന്നായി വായിച്ചാൽ അത് ഇന്ത്യ വിരുദ്ധമാണെന്ന് തെളിയും.' താക്കൂർ പറഞ്ഞു.

മാണ്ഡിയിലെ ബിജെപി സ്ഥാനാർഥി കങ്കണ റണാവത്തിനെതിരെ കോൺഗ്രസ് നടത്തുന്ന ആരോപണങ്ങൾക്കും അനുരാഗ് താക്കൂർ മറുപടി നൽകി. 'പൊതുജനങ്ങളോട് പറയാൻ ഒരു നേട്ടവും ഒരു പാർട്ടിക്ക് ഇല്ലാതെ വരുമ്പോള്‍ അവര്‍ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കും. കോൺഗ്രസും അത് തന്നെയാണ് ചെയ്യുന്നത്. കോൺഗ്രസിന്‍റെ ചിന്തകൾ സ്‌ത്രീ വിരുദ്ധമാണ്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കള്‍ സ്‌ത്രീകൾക്കെതിരെ പരസ്യമായി പ്രസ്‌താവനകൾ നടത്തുകയാണ്'- അനുരാഗ് പറഞ്ഞു.

സ്‌ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ബിജെപി സ്‌ത്രീകൾക്ക് ബഹുമാനം നൽകുന്നത് കോൺഗ്രസിന് ദഹിക്കുന്നില്ല. ഇതാണ് കോൺഗ്രസ് സ്‌ത്രീ വിരുദ്ധമാകാൻ കാരണം. അവര്‍ വാചകക്കസർത്ത് നടത്തുകയാണ്. തന്‍റെ മത്സരം 'ശക്തി'യോടായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി പോലും തന്‍റെ സ്‌ത്രീ വിരുദ്ധ മനോഭാവം പരസ്യമായി പ്രകടിപ്പിച്ചെന്നും അനുരാഗ് താക്കൂർ ആരോപിച്ചു

അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണത്തിനും അനുരാഗ് താക്കൂർ ആശങ്ക പ്രകടിപ്പിച്ചു. കോൺഗ്രസ് എംപിമാരുടെ വീടുകളിൽ നിന്ന് നൂറ് കണക്കിന് കോടി രൂപ പിടിച്ചെടുക്കുമ്പോൾ അതിനെ അന്വേഷണ ഏജൻസികളുടെ ദുരുപയോഗമെന്ന് എങ്ങനെ വിളിക്കാനാകുമെന്ന് അനുരാഗ് ചോദിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇത്രയും വലിയ മദ്യ അഴിമതി നടത്തുമ്പോള്‍ അന്വേഷണ ഏജൻസികൾക്ക് വെറുതെ ഇരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

അഴിമതി തുടച്ച് നീക്കുന്നതിൽ അദ്ഭുതകരമായ പ്രവർത്തനമാണ് ബിജെപി നടത്തിയത്. എന്നാൽ കോൺഗ്രസിന്‍റെ പാപങ്ങൾ വെളിച്ചത്ത് വരുമ്പോൾ ഏജൻസികളുടെ ദുരുപയോഗമെന്ന് വിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വിജയിക്കാനാവില്ലെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു, എന്നാൽ രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പിന്തുണച്ചു. തുടർച്ചയായി മൂന്നാം തവണയും ബിജെപി ലക്ഷ്യം കൈവരിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.'

Also Read : 'ഇത് സാധ്യമാകില്ല': രാഹുല്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് പ്രശാന്ത് കിഷോര്‍ - PRASHANT KISHORE ADVICE FOR RAHUL

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.