ന്യൂഡൽഹി : മൻമോഹൻ സിങ് സ്‌മാരക വിഷയത്തില്‍ വാദ പ്രതിവാദങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും. മൻമോഹൻ സിങ്ങിൻ്റെ സ്‌മാരകത്തിനായി കേന്ദ്രം സ്ഥലം അനുവദിക്കാത്തതില്‍ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സിലൂടെയുള്ള വാദങ്ങളും പ്രതിവാദങ്ങളും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ മരണത്തിലും രാഹുല്‍ ഗാന്ധി രാഷ്‌ട്രീയം കളിക്കുന്നുവെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആരോപിച്ചു.
മൻമോഹൻ സിങ്ങിൻ്റെ മരണത്തിലും രാഹുല്‍ ഗാന്ധി രാഷ്‌ട്രീയം കളിക്കുന്നുവെന്നാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ ആരോപണം. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ രാജ്യം വിലപിക്കുമ്പോൾ, പുതുവർഷാഘോഷത്തില്‍ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പറന്നു. നെഹ്‌റു കുടുംബവും കോൺഗ്രസും സിഖുകാരെ വെറുക്കുന്നവരാണ്. ഇന്ദിരാഗാന്ധി ദർബാർ സാഹിബിനെ അപമാനിച്ചതാണ്, ഇതൊന്നും മറക്കരുതെന്നും അമിത് മാളവ്യ എക്‌സില്‍ പറഞ്ഞു.
While the country is mourning Prime Minister Dr Manmohan Singh’s demise, Rahul Gandhi has flown to Vietnam to ring in the New Year.
— Amit Malviya (@amitmalviya) December 30, 2024
Rahul Gandhi politicised and exploited Dr Singh’s death for his expedient politics but his contempt for him is unmissable.
The Gandhis and the…
എന്നാല്‍ അമിത് മാളവ്യയുടെ ആരോപണത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് കോൺഗ്രസ് എംപി മാണിക്കം ടാഗോര്‍. സംഘികളുടെ 'വഴിതിരിച്ചുവിടൽ രാഷ്‌ട്രീയം' (diversion politics) എന്നാണ് അദ്ദേഹം പരിഹാസ രൂപേണ എക്‌സില്‍ കുറിച്ചത്. സംഘികൾ എപ്പോഴാണ് ഈ വഴിതിരിച്ചുവിടൽ രാഷ്‌ട്രീയം അവസാനിപ്പിക്കുക?
യമുനയുടെ തീരത്ത് മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരത്തിന് മോദി സ്ഥലം നിഷേധിച്ചതും അദ്ദേഹത്തിൻ്റെ മന്ത്രിമാർ മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തെ ഒതുക്കാൻ ശ്രമിച്ചതും ലജ്ജാവഹമാണ്. രാഹുല്‍ ഗാന്ധി സ്വകാര്യമായി യാത്ര ചെയ്യുകയാണെങ്കിൽ, അത് നിങ്ങളെ വിഷമിപ്പിക്കുന്നത് എന്തിന്? എന്നും മാണിക്കം ടാഗോര്‍ പരിഹസിച്ചു.
When will the Sanghis stop this ‘Take Diversion’ politics?
— Manickam Tagore .B🇮🇳மாணிக்கம் தாகூர்.ப (@manickamtagore) December 30, 2024
The way Modi denied Dr. Saheb a place for cremation on the Yamuna banks and how his ministers cornered Dr. Saheb’s family is shameful.
If Mr Gandhi travel privately, why does it bother you?
Get well in New year . https://t.co/PFSOTc2F7P pic.twitter.com/7E7nfHOqrr
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൻമോഹൻ സിങ്ങിൻ്റെ മൃതദേഹം എറ്റെടുക്കാൻ അദ്ദേഹത്തിൻ്റെ കുടുംബം എത്തിയപ്പോൾ കോൺഗ്രസും നെഹ്‌റു കുടുംബവും ഹാജരായില്ലെന്നായിരുന്നു ബിജെപിയുടെ മറ്റൊരു വിമർശനം. എന്നാൽ ശവസംസ്‌കാര വേളയിൽ നിഗംബോധ്‌ഘട്ടിലെ ബിജെപിയുടെ വിവാദ നിലപാടുകളെ പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി.
നേരത്തെ, മൻമോഹൻ സിങ്ങിനെ കോൺഗ്രസ് അവഹേളിച്ചുവെന്ന ആരോപണമുയര്‍ത്തി മുതിർന്ന നേതാവ് സുധാൻഷു ത്രിവേദി രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനെ കോൺഗ്രസ് അവഹേളിച്ചുവെന്നാരോപിച്ച് ബിജെപി നേതാവ് സിആർ കേശവനും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ആരോപണത്തെ എതിര്‍ത്ത് സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും ആം ആദ്‌മി പാർട്ടിയും കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു.
അതേസമയം മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാരവും സ്‌മാരകവും സംബന്ധിച്ച് രാഷ്‌ട്രീയ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി അഖിലേഷ് യാദവ് പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സർക്കാർ അർഹമായ ബഹുമാനം നൽകിയിട്ടില്ലെന്ന് എഐസിസി എക്‌സിലൂടെ പ്രതികരിച്ചതിന് പിന്നാലെയാണ് രാഷ്‌ട്രീയ വിവാദങ്ങളുടെ തുടര്‍ച്ച.
മൻമോഹൻ സിങ്ങിനെ അപമാനിച്ച ആളുകൾ അദ്ദേഹത്തിൻ്റെ നിമജ്ജനത്തിൽ പോലും വെറുപ്പുളവാക്കുന്ന രാഷ്‌ട്രീയം കളിക്കുകയാണ്. ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്‌മം ശേഖരിക്കാനും നിമജ്ജനം ചെയ്യാനും മുതിർന്ന കോൺഗ്രസ് നേതാക്കൾ കുടുംബത്തോടൊപ്പം പോയില്ല. 'നമ്മുടെ പ്രിയപ്പെട്ട നേതാവിൻ്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, ശ്രീമതി സോണിയ ഗാന്ധിയും ശ്രീമതി പ്രിയങ്ക ഗാന്ധി വാദ്രയും അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സംസ്‌കാര സമയത്ത് കുടുംബത്തിൻ്റെ സ്വകാത്യതയെ മാനിച്ചായിരുന്നു തീരുമാനമെ'ന്നും എഐസിസി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്മെൻ്റ് പ്രതികരിച്ചു.