ETV Bharat / bharat

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം സമാജ്‌വാദി പാർട്ടിയുടെ സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കും; അഭിമാനപോരാട്ടമെന്ന് അഖിലേഷ് യാദവ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 9 സീറ്റുകളിലേക്ക്. സീറ്റ് വിഭജന ചർച്ചകള്‍ പുരോഗമിക്കുന്നു.

UTTAR PRADESH BYELECTION 2024  AKHILESH YADAV SAMAJWADI PARTY  INDIA BLOC CONTEST IN UP BYELECTION  AKHILESH YADAV AGAINST YOGI AND BJP
Akhilesh Yadav (ANI)
author img

By ANI

Published : 3 hours ago

ലക്‌നൗ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം സ്ഥാനാർത്ഥികൾ സമാജ്‌വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിൽ മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഒഴിഞ്ഞ് കിടക്കുന്ന 10 നിയമസഭാ സീറ്റുകളിൽ, അയോധ്യ ജില്ലയിലെ മിൽകിപൂർ ഒഴികെയുള്ള ഒമ്പത് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മീരാപൂർ, കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, കർഹൽ, ഫുൽപൂർ, കതേഹാരി എന്നിവയുൾപ്പെടെയുള്ള സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇത് സീറ്റുകളുടെ വിഷയമല്ലെന്നും മറിച്ച് വിജയത്തെ സംബന്ധിക്കുന്ന പോരാട്ടമാണെന്നും അഖിലേഷ് പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വത്തിൻ്റെയും ബൂത്ത് ലെവൽ പ്രവർത്തകരുടെയും പിന്തുണയോടെ സമാജ്‌വാദി പാർട്ടിയുടെ ശക്തി പലമടങ്ങ് വർധിച്ചു. ഈ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം വിജയത്തിൻ്റെ പുതിയ അധ്യായം രചിക്കാൻ പോകുകയാണ് എന്നും അഖിലേഷ് യാദവ് എക്‌സിൽ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'രാജ്യത്തിൻ്റെ ഭരണഘടനയും ഐക്യവും പിഡിഎയുടെ അഭിമാനവും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് ഒരു വോട്ട് പോലും വിഭജിച്ച് പോവരുതെന്നും അഖിലേഷ് യാദവ് പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്ന് അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബുധനാഴ്‌ച 19 സ്ഥാനാർത്ഥികളും ചൊവ്വാഴ്‌ച 15 സ്ഥാനാർത്ഥികളും ഉൾപ്പെടെ ആകെ 34 സ്ഥാനാർത്ഥികൾ ഇതുവരെ ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഒക്‌ടോബർ 25 വരെ പത്രിക സ്വീകരിക്കുന്നത് തുടരും.

അസം, ബിഹാർ, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലായി 48 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13 ന് പോളിംഗ് നടക്കും. നവംബർ 23 നാണ് വോട്ടെണ്ണൽ.

Also Read:പ്രിയങ്ക ഗാന്ധിക്ക് ആകെ 12 കോടിയുടെ സ്വത്ത്; ആസ്‌തി വിവരങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.