ETV Bharat / bharat

'ഹെഡ്ഫോണുകള്‍ ഉപയോഗിച്ചോളു പക്ഷെ ജാഗ്രത വേണം': അപൂര്‍വ രോഗം ബാധിച്ച് കേള്‍വി നഷ്‌ടമായതിന് പിന്നാലെ മുന്നറിയിപ്പുമായി അൽക യാഗ്നിക് - Alka Yagnik Hearing Disorder - ALKA YAGNIK HEARING DISORDER

പ്രശസ്‌ത പിന്നണി ഗായിക അൽക യാഗ്നികിന്‌ കേള്‍വി ശക്തി നഷ്‌ടമാകുന്ന അപൂര്‍വ രോഗം ബാധിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വെളിപ്പെടുത്തല്‍ നടത്തി താരം. ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നവര്‍ക്കും ഹെഡ്‌ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കും താരത്തിന്‍റെ മുന്നറിയിപ്പ്.

അല്‍ക യാഗ്നിക്  കേള്‍വി ശക്തി നഷ്‌ടമാകുന്ന രോഗം  RARE HEARING LOSS  Alka Yagnik News
Alka Yagnik (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 6:57 AM IST

ഹൈദരാബാദ്: കേള്‍വി ശക്തി നഷ്‌ടമാകുന്ന അപൂര്‍വ രോഗം തന്നെയും ബാധിച്ചതായി പ്രശസ്‌ത പിന്നണി ഗായിക അൽക യാഗ്നിക്. സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട പോസ്റ്റിലൂടെ അല്‍ക തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ഹൃദയസ്‌പർശിയായ കുറിപ്പില്‍ ഒരു വിമാനയാത്രയ്‌ക്ക് പിന്നാലെയാണ് കേള്‍വി ശക്തി നഷ്‌ടമായതെന്ന് പറയുന്നത്.

'കുറച്ച് ആഴ്‌ചകൾക്ക് മുമ്പ്, ഒരു വിമാനയാത്ര കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുതല്‍ എനിക്ക് ഒന്നും കേള്‍ക്കാൻ കഴിഞ്ഞിരുന്നില്ല. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ഒരുപാടാളുകള്‍ എന്‍റെ സുഖവിവരം അന്വേഷിച്ചു. സമയമെടുത്ത് ധൈര്യം സംഭരിച്ചാണ് അവരോട് ഈ കാര്യങ്ങള്‍ എല്ലാം പറയാൻ ഞാൻ തീരുമാനിച്ചത്.

വൈറസ് ബാധയെ തുടര്‍ന്നുള്ള അപൂര്‍വ സെൻസറി ന്യൂഡല്‍ നാഡി പ്രശ്‌നമാണ് എന്നെ ബാധിച്ചിരിക്കുന്നത്. ഇതോടെയാണ് എനിക്ക് കേള്‍വി ശക്തി നഷ്‌ടമായതെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. ഇത് അറിഞ്ഞപ്പോള്‍ ആദ്യം ഞാൻ പൂര്‍ണമായും തളര്‍ന്നുപോയി. അതുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിലാണ് ഞാൻ ഇപ്പോള്‍. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും എനിക്ക് ഒപ്പം വേണമെന്ന് ഞാൻ അഭ്യര്‍ഥിക്കുന്നു.

എന്‍റെ എല്ലാ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു മുന്നറിയിപ്പ് കൂടി നല്‍കുന്നു, ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുമ്പോഴും ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കുമ്പോഴും നിങ്ങളും ശ്രദ്ധിക്കണം. ഉടൻ തന്നെ എനിക്ക് പഴയ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'- അല്‍ക കുറിച്ചു.

16 ഭാഷകളിലായി 2000ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായികയാണ് അല്‍ക യാഗ്നിക്ക്. ആറാം വയസില്‍ കൊല്‍ക്കത്തയിലെ ആകാശവാണി റേഡിയോ പരിപാടിയിലൂടെയായിരുന്നു അല്‍ക തന്‍റെ സംഗീതയാത്ര ആരംഭിച്ചത്. മാധുരി ദീക്ഷിത്, അനിൽ കപൂർ എന്നിവർ അഭിനയിച്ച തേസാബ് (1988) എന്ന ചിത്രത്തിലെ 'ഏക് ദോ തീൻ' എന്ന ഗാനത്തിലൂടെയാണ്‌ കരിയറിന്‍റെ വളര്‍ച്ച.

ALSO READ: " സസ്യാഹാരിയായതിൽ അഭിമാനം കൊള്ളുന്നു"; നളിനി ഉനഗറിൻ്റെ ട്വീറ്റിനെതിരെ ശക്‌തമായ മറുപടി നൽകി നടി സ്വര ഭാസ്‌കർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.