ഇന്‍ഡോര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിൻവലിച്ചു. ഇൻഡോർ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം ആണ് നാമനിര്‍ദേശ പത്രിക പിൻവലിച്ചത്. നാമനിര്‍ദേശ പത്രിക പിൻവലിച്ച അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്നു.
ബിജെപി എംഎല്‍എ രമേശ് മെണ്ടോലയ്‌ക്കൊപ്പം എത്തിയാണ് അക്ഷയ് ബാം നാമനിര്‍ദേശ പത്രിക പിൻവലിച്ചത്. നാമനിര്‍ദേശം പിൻവലിച്ചതിന് പിന്നാലെ അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്ന വിവരം മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ ആണ് പുറത്തുവിട്ടത്.