ന്യൂഡല്‍ഹി: വിമാനം പുറപ്പെടാന്‍ മണിക്കൂറുകളോളം വൈകിയതോടെ കുഴഞ്ഞുവീണു യാത്രക്കാര്‍. ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെടാനുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസാണ് യാത്ര പുറപ്പെടാന്‍ വൈകിയത്. കാത്തിരുന്ന യാത്രക്കാരില്‍ പലരും വിമാനത്തിലെ എസി പ്രവര്‍ത്തന രഹിതമായതിന് പിന്നാലെ ബോധരഹിതരാവുകയായിരുന്നു.
200 യാത്രക്കാരുമായി സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകാനുള്ള വിമാനമാണ് വൈകിയത്. ഡല്‍ഹിയില്‍ നിന്നും യാത്ര തിരിക്കാനിരിക്കെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതാണ് യാത്ര വൈകാന്‍ കാരണം. ഇതോടെ യാത്രക്കാരെ എയറോബ്രിഡ്‌ജിലേക്ക് മാറ്റി. വിമാനം വൈകിയതില്‍ യാത്രക്കാര്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
യാത്രക്കാരില്‍ പ്രായമായവരും കുട്ടികളും ഉണ്ടായിരുന്നു. യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന പ്രയാസത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. മാത്രമല്ല യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുമെന്നും അല്ലെങ്കില്‍ അവരുടെ യാത്ര റീ ഷെഡ്യൂള്‍ ചെയ്യുമെന്നും ആവശ്യക്കാര്‍ക്ക് താമസ സൗകര്യമൊരുക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. രാത്രി ഏറെ വൈകിയും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതോടെ യാത്രക്കാരെ ഹോട്ടലില്‍ മുറിയിലേക്ക് മാറ്റി.
ഒരാഴ്‌ചക്കിടെ ഇത് രണ്ടാം തവണയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനം വൈകുന്നത്. സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം പങ്കിട്ടു. @airindia @DGCAIndia AI 183 വിമാനം 8 മണിക്കൂറാണ് വൈകിയതെന്ന് മാധ്യമ പ്രവര്‍ത്തകയായ ശ്വേത പുഞ്ച് എക്‌സില്‍ പറഞ്ഞു. എസി പ്രവര്‍ത്തന രഹിതമായ വിമാനത്തില്‍ യാത്രക്കാരെ കയറ്റി.
സംഭവത്തിന് പിന്നാലെ ബോധരഹിതരായ യാത്രക്കാരെ ഇറക്കിവിട്ടു. ഇത് മനുഷ്യത്വരഹിതമാണെന്നും ശ്വേത എക്‌സിലൂടെ പ്രതികരിച്ചു. കുറിപ്പിനൊപ്പം ശ്വേത യാത്രക്കാര്‍ നിലത്തിരുന്ന പ്രതിഷേധിക്കുന്നതിന്‍റെ ചിത്രവും പങ്കിട്ടു.
Also Read: ആകാശച്ചുഴിയിൽപ്പെട്ട് ഖത്തർ എയർവെയ്‌സ് വിമാനം; 12 പേർക്ക് പരിക്ക്