ന്യൂഡൽഹി: എയർ ഇന്ത്യയുടെ വനിത ക്യാബിൻ ക്രൂ അംഗത്തിന് നേരെ അതിക്രമം. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിനടുത്തുള്ള സ്റ്റാർ ഹോട്ടലില്‍വച്ചാണ് എയര്‍ഹോസ്റ്റസിന് നേരെ ആക്രമണമുണ്ടായത്. മുറിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി യുവതിയെ ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് ആളുകള്‍ എത്തി യുവതിയെ രക്ഷപ്പെടുത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ഹോട്ടല്‍ ജീവനക്കാരും മറ്റ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. തെരുവില്‍ അലഞ്ഞുതിരിയുന്ന ആളാണ് അക്രമി എന്നാണ് വിവരം.
അതിക്രമത്തിനിരയായ എയര്‍ഹോസ്റ്റസ് ഇന്ത്യയില്‍ തിരിച്ചെത്തിയെന്നും നിലവില്‍ കൗണ്‍സിലിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സംഭവത്തില്‍ ലണ്ടനില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: കുടുംബവഴക്ക്: ഭർത്താവ് ശരീരത്തിലൂടെ കാർ കയറ്റാൻ ശ്രമിച്ചതായി യുവതിയുടെ പരാതി; സംഭവം ഛത്തീസ്‌ഗഡിൽ