ETV Bharat / bharat

എടപ്പാടി പളനിസ്വാമിക്കെതിരായ അണ്ണാമലൈയുടെ പരാമർശം; പ്രമേയം പാസാക്കി എഐഎഡിഎംകെ - AIADMK Against Annamalai

എടപ്പാടി പളനിസ്വാമിക്കെതിരെ മോശം പരാമർശങ്ങൾ ഉന്നയിച്ച് അണ്ണാമലൈ. ഇതിനെതിരെ എഐഎഡിഎംകെ പ്രമേയം പാസാക്കി.

Edappadi Palaniswami  Tamil Nadu BJP  Chief Minister MK Stalin  K Annamalai
AIADMK Raises Heat And Dust Over Annamalai's Remark On Edappadi Palaniswami
author img

By ETV Bharat Kerala Team

Published : Mar 18, 2024, 8:24 AM IST

മധുര (തമിഴ്‌നാട്) : തമിഴ്‌നാട്ടിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ, ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിക്കെതിരായ പരാമർശത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ പ്രമേയം പാസാക്കി. എടപ്പാടി കെ പളനിസ്വാമിക്കെതിരെ അണ്ണാമലൈ തുടർന്നും അഭിപ്രായം പറഞ്ഞാൽ ഉചിതമായി തിരിച്ചടിക്കുമെന്ന് എഐഎഡിഎംകെ പ്രമേയത്തിൽ പറഞ്ഞു.

എഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെ മോശം പരാമർശങ്ങളാണ് അണ്ണാമലൈ നടത്തുന്നതെന്നും പാർട്ടി നേതാക്കൾക്കെതിരെ ഇത്തരം പരാമർശങ്ങൾ തുടർന്നാൽ ഉചിതമായ തിരിച്ചടി നൽകുമെന്നും കത്തിൽ പറയുന്നു. ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ഗുജറാത്തിലെ മുണ്ട്രയിലെ അദാനി തുറമുഖം ഉൾപ്പെടുന്ന കാര്യമായ മയക്കുമരുന്ന് വേട്ടയെക്കുറിച്ച് അവകാശവാദമുന്നയിച്ച തന്‍റെ മുൻ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ (ഇപിഎസ്) അണ്ണാമലൈ നേരത്തെയും ശക്തമായി വിമർശിച്ചിരുന്നു.

ഇപിഎസിൻ്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മുൻ മുഖ്യമന്ത്രി ഒന്നും മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു. മാത്രമല്ല അതിർത്തിയിൽ മയക്കുമരുന്ന് വേട്ട നടന്നാൽ അതൊരു വിജയമാണ്, മുദ്രാ തുറമുഖത്ത് മയക്കുമരുന്ന് പിടികൂടിയ ടീമിനെ അഭിനന്ദിക്കുകയും അവാർഡ് നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഇത് മനസിലാക്കണം, പാതിവെളിച്ചത്തിൽ സംസാരിക്കരുതെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് കടത്തുകേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അടുത്തിടെ നടത്തിയ അറസ്‌റ്റുമായി മുഖ്യമന്ത്രി എം കെ സ്‌റ്റാലിനെ ബന്ധപ്പെടുത്തി പ്രസ്‌താവന നടത്തിയതിന് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമിക്കും തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്കുമെതിരെ തമിഴ്‌നാട് സർക്കാർ ക്രിമിനൽ മാനനഷ്‌ടക്കേസ് നടപടികൾ സ്വീകരിച്ചിരുന്നു.

തമിഴ്‌നാടിനെ ലഹരിമുക്തമാക്കാൻ മുഖ്യമന്ത്രി ഗൗരവകരമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ അപകീർത്തികരമായ പ്രസ്‌താവന നടത്തിയതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി പരാതി നൽകിയ സിറ്റി പബ്ലിക് പ്രോസിക്യൂട്ടർ ജി ദേവരാജൻ പറഞ്ഞു. കള്ളക്കടത്ത് വിതരണവുമായി സ്‌റ്റാലിനെ തെറ്റായി ബന്ധിപ്പിക്കാൻ ശ്രമിച്ചുവെന്നും ജി ദേവരാജൻ സൂചിപ്പിച്ചു.

സംസ്ഥാന പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി അടുത്തിടെ നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രസ്‌താവനകൾ നടത്തിയെന്നും സ്‌റ്റാലിന്‍റെ പൊതുപരിപാടികളുടെ നടത്തിപ്പിലെ പെരുമാറ്റത്തിൽ അദ്ദേഹത്തിന്‍റെ പ്രശസ്‌തി ഹനിക്കാൻ ഉദ്ദേശിച്ചാണ് ഇത്തരം പ്രസ്‌താവനകൾ ഉന്നയിക്കുന്നതെന്നും ദേവരാജൻ പരാതിയിൽ പറഞ്ഞു.

'മയക്കുമരുന്ന് രഹിത തമിഴ്‌നാട്' എന്ന ലക്ഷ്യത്തിനായി മുഖ്യമന്ത്രി വിവിധ നടപടികൾ കൈക്കൊണ്ടിരിക്കെ, പ്രതിയുടെ ഇപ്പോഴത്തെ അപകീർത്തികരമായ പ്രസ്‌താവന, മയക്കുമരുന്ന് കച്ചവടക്കാരെ സഹായിച്ച് കള്ളക്കടത്ത് വിതരണവുമായി തെറ്റായി ബന്ധിപ്പിക്കുന്നുവെന്നും ദേവരാജൻ കൂട്ടിച്ചേർത്തു.

2022ൽ നടന്ന യോഗത്തിൽ പൊതുപരിപാടിയിൽ പങ്കെടുക്കവെ, സംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് നിർമാർജനം ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് അനുസൃതമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്നും ദേവരാജൻ പറഞ്ഞു.

ALSO READ : സ്‌റ്റാലിനും ഉദ്ധവും അഖിലേഷ് യാദവും... ഭാരത് ജോഡോ ന്യായ് യാത്ര 17ന് മുംബൈയില്‍ സമാപിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.