ബെംഗളൂരു: സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ ഭീതിജനകമായരീതിയില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വാഹനാപകടത്തില്‍ മാത്രം മരിച്ചത് 51 പേർ. സമീപകാലത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
ഈ സാഹചര്യം സംബന്ധിച്ച് ആശങ്ക സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ എക്‌സിലൂടെ സംസ്ഥാന ട്രാഫിക്, റോഡ് സുരക്ഷാ എഡിജിപി അലോക് കുമാർ പങ്കുവച്ചു. ട്രാഫിക് നിയമങ്ങളുടെ ലംഘനവും അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളിൽ 51 പേരുടെ ജീവനാണ് പൊലിഞ്ഞത്. സമീപകാലത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവയിൽ പലതും അപകടകരവും അശ്രദ്ധമായ ഡ്രൈവിങ് കാരണമുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ഉത്തരവാദിത്തത്തോടെയുളള പെരുമാറ്റം റോഡ് സുരക്ഷയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്‌ച ചിക്കോടി, ഹാസൻ, ഉത്തര കന്നഡ, രാംനഗർ തുടങ്ങി കര്‍ണാടകയുടെ പല ഭാഗങ്ങളിലും വലിയ റോഡപകടങ്ങൾ ഉണ്ടായി. കൂടാതെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ചെറിയ അപകടങ്ങൾ ഉണ്ടാകുകയും നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു.
ALSO READ:തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം; സഹോദരന് ഗുരുതര പരിക്ക്