ചെന്നൈ: ടിവികെയുടെ (തമിഴക വെട്രി കഴകം) ആദ്യ പൊതുസമ്മേളനത്തില്‍ ഡിഎംകെയെ വിജയ് വിമര്‍ശിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡിഎംകെ നേതാവും തമിഴ്‌നാട് നിയമ മന്ത്രിയുമായ എസ് രഘുപതി. നടൻ വിജയ്‌യുടെ ടിവികെ പാർട്ടി ബിജെപിയുടെ എ ടീമോ ബി ടീമോ അല്ല, അത് ബിജെപിയുടെ സി ടീമാണെന്നും ദ്രാവിഡ മാതൃകാ ഭരണം ജനങ്ങളില്‍ നിന്ന് എടുത്തകളയാനാകില്ലെന്നും ഡിഎംകെ നേതാവ് വ്യക്തമാക്കി.
ഇന്നലത്തെ ടിവികെയുടെ പൊതുയോഗം ഒരു മഹത്തായ സിനിമ പോലെ തോന്നിയെന്നും അദ്ദേഹം പരിഹസിച്ചു. താൻ എ ടീമോ ബി ടീമോ മറ്റേതെങ്കിലും പാർട്ടിയോ അല്ലെന്നും ബിജെപിയുടെ സി ടീമാണെന്നും വിജയ് പറഞ്ഞതായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ രഘുപതി പറഞ്ഞു. ടിവികെയുടെ 'ആക്ഷൻ പ്ലാനുകൾ' ഡിഎംകെയുടെ കോപ്പിയടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
Pudukkottai: Tamil Nadu law minister S Regupathy says, " actor vijay's tvk (tamilga vatri kajhgam) party is not an a team or b team, but it is bjp's c team. it is clear that the dravidian model of governance cannot be removed from the minds of the people. yesterday's tvk public… pic.twitter.com/TKJcPntmsq
— ANI (@ANI) October 28, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിഎംകെയുടെ നയങ്ങളുടെ ഫോട്ടോകോപ്പി പുറത്തുവിട്ട് ദ്രാവിഡ മോഡൽ സർക്കാരിനെ തമിഴ്‌നാട്ടിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ലെന്ന് വിജയ് തെളിയിച്ചുവെന്നും രഘുപതി പറഞ്ഞു. വിജയ് എന്തുകൊണ്ട് എഐഎഡിഎംകെയെ വിമർശിച്ചില്ലെന്ന് ചോദിച്ച ഡിഎംകെ നേതാവ് എഐഎഡിഎംകെ പ്രവർത്തകരെ തന്‍റെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു വിജയുടെ പ്രസംഗമെന്നും അതിനാൽ പാർട്ടിയെ വിമർശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
വിജയ്‌യുടെ പാര്‍ട്ടിയെ കുറിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ കഴിഞ്ഞ ദിവസം പ്രതികിരിച്ചിരുന്നു. 'വിജയ് എന്‍റെ ഏറെക്കാലമായുള്ള അടുത്ത സുഹൃത്താണ്. കുട്ടിക്കാലം മുതൽ അദ്ദേഹത്തെ അറിയാം. ആദ്യമായി നിർമിച്ച സിനിമയും വിജയ്ക്കൊപ്പമാണ്. അദ്ദേഹത്തിന്‍റെ പുതിയ പാർട്ടി എല്ലാ വിധ ആശംസകളും നേരുന്നു', ഉദയനിധി പറഞ്ഞു. തമിഴക വെട്രിക് കഴകം ഡിഎംകെയ്ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിനോടും അദ്ദേഹം പ്രതികരിച്ചു.
ആരോടും പാര്‍ട്ടി തുടങ്ങരുതെന്ന് പറയാൻ നമുക്ക് അവകാശമില്ല. കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി പാർട്ടികൾ തമിഴ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടിട്ടുണ്ട്. പലതും അപ്രത്യക്ഷമായി. ആർക്ക് വേണമെങ്കിലും പാർട്ടി തുടങ്ങാനാകും. ആവശ്യം ജനസേവനമാണെന്നും ജനങ്ങളാണ് ഏത് പാര്‍ട്ടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും ഉദയനിധി വ്യക്തമാക്കി.
ഡിഎംകെയ്‌ക്കെതിരെയുള്ള വിജയ്‌യുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാൻ ഉദയനിധി സ്‌റ്റാലിൻ തയ്യാറായില്ല. അദ്ദേഹം സമ്മേളനത്തിൽ സംസാരിക്കുന്നത് താൻ ഇതുവരെ കേട്ടിട്ടില്ലെന്നും, വിജയ് പറഞ്ഞത് കേട്ടതിന് ശേഷം താൻ മറുപടി പറയുമെന്നും ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ ബിജെപിയെയും പേരെടുത്ത് പറയാതെ ഡിഎംകെയും വിജയ് വിമര്‍ശിച്ചിരുന്നു.
ബിജെപിക്കും ഡിഎംകെയ്‌ക്കും എതിരെന്ന് വിജയ്
രാഷ്‌ട്രീയപരമായി ഡിഎംകെയും ആശയപരമായി ബിജെപിയും എതിരാണെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഒരു കുടുംബം തമിഴ്‌നാടിനെ കൊള്ളയടിക്കുകയാണെന്നും ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തിയിരുന്നു. തന്‍റെ പാര്‍ട്ടിയെ മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെ എ ടീമെന്നോ ബി ടീമെന്നോ പറയാന്‍ കഴിയില്ല.
നല്ലത് ചെയ്യുമെന്ന് കൊതിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് താൻ രാഷ്‌ട്രീയത്തിൽ വന്നത്. ജനാധിപത്യ തെരഞ്ഞെടുപ്പിൽ അഴിമതിയുടെ കപട നാട്യക്കാരെ നേരിടുന്ന ദിവസം വിദൂരമല്ലെന്നും ടിവികെ നേതാവ് പറഞ്ഞിരുന്നു. 2026-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ പാർട്ടി കേവല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അധികാരത്തില്‍ വരുമെന്നും വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
Read Also: ബിജെപിക്കും ഡിഎംകെയ്ക്കും എതിര്; നയം വ്യക്തമാക്കി വിജയിയുടെ തമിഴക വെട്രി കഴകം