ബെംഗളൂരു: വോട്ട് ചെയ്യാനെത്തിയ യുവതിയ്ക്ക് ഹൃദയാഘാതം. ബെംഗളൂരുവിലെ ജാംബോ സവാരി ദിനെക്ക് സമീപമാണ് സംഭവമുണ്ടായത്. വോട്ട് ചെയ്യാനായി ബൂത്തിലെത്തിയ യുവതി വെള്ളം കുടിക്കാനായി പോയായപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ അതെ ബൂത്തിൽ വോട്ടു ചെയ്യാനായെത്തിയ ഒരു ഡോക്‌ടർ യുവതിയുടെ ജീവൻ രക്ഷിച്ചു. നാരായൺ ഹെൽത്ത് സിറ്റി സെൻ്ററിലെ വൃക്കരോഗ വിദഗ്‌ധൻ ഡോ. ഗണേഷ് ശ്രീനിവാസയാണ് യുവതിയയടെ ജീവൻ രക്ഷിച്ചത്.
ഡോക്‌ടറുടെ പരിശോധനയിൽ യുവതിയുടെ നാഡിമിടിപ്പ് മാറുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ഉടൻ തന്നെ സിപിആർ നൽകുകയുമായിരുന്നു. അടിയന്ത വൈദ്യ സഹായം നൽകിയതിനു ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
"പോളിങ്ങ് ബൂത്തിൽ വച്ച് ഒരു സ്ത്രീ വീഴുന്നത് കണ്ട താൻ സഹായിക്കാനായി ഓടിയെത്തി. അവരുടെ പൾസ് പരിശോധിച്ചപ്പോൾ കുറവായിരുന്നു. മാത്രമല്ല കണ്ണുകൾ പരിശോധിച്ചപ്പോൾ പ്രതികരണവും ഉണ്ടായിരുന്നില്ല. തുടർന്ന് ഉടൻ തന്നെ താൻ സിപ്ആർ നൽകുകയായിരുന്നു. അല്‌പം താമസിച്ചിരുന്നെങ്കിൽ അവർക്ക് ജീവൻ നഷ്‌ടമാകുമായിരുന്നുവെന്നും" ഗണേഷ് പറഞ്ഞു.
Also Read: കോഴിക്കോട് പലയിടത്തും വോട്ടിങ് മെഷീനിൽ തകരാർ; വോട്ടർമാർ ദുരിതത്തില്‍