ഒരു ഗ്രാമത്തിലൂടെ ഒഴുകുന്ന ചെറിയ ഒരു തോട്. അതിലൂടെ പെട്ടന്നൊരു ദിവസം 500 രൂപയുടെ നോട്ടുകള്‍ ഒഴുകി വരുന്നു... സിനിമാക്കഥയോ, നാടോടിക്കഥയോ ഒന്നുമല്ല, മഹാരാഷ്‌ട്ര സാംഗ്ലി ജില്ലയിലെ ആട്‌പാഡി എന്നിടത്ത് ഇന്ന് (ഒക്‌ടോബര്‍ 19) ഉണ്ടായ സംഭവ വികാസങ്ങളാണ്.
ഉണങ്ങിയ ഇലകളും ചെടികളുടെ തണ്ടും ഒപ്പം ചെറിയ തോതിലെങ്കിലും മാലിന്യങ്ങളും പേറി ഒഴുകുന്ന ഒരു ചെറിയ തോടാണ് ആട്‌പാഡിയിലുള്ളത്. പതിവിന് വിപരീതമായാണ് ഇന്ന് തോട്ടിലൂടെയുള്ള സ്ഥിരം യാത്രക്കാര്‍ക്കൊപ്പം 500 രൂപയുടെ നോട്ടുകളും ഒഴുകിയെത്തിയത്. വിവരം അറിഞ്ഞ പ്രദേശവാസികള്‍ ആദ്യം ഒന്ന് അമ്പരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പിന്നാലെ കേട്ടറിഞ്ഞവര്‍ തോടിന് സമീപത്തേക്ക് എത്തി. ചിലര്‍ വേഗത്തില്‍ ചാടിയിറങ്ങി തങ്ങളെക്കൊണ്ട് കഴിയുന്ന അത്രയും നോട്ടുകള്‍ കയ്യിലാക്കി. മറ്റുചിലരാകട്ടെ കിട്ടിയതും കൊണ്ട് സ്ഥലം വിട്ടു. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് തോട്ടിലൂടെ ഒഴുകി വന്നതെന്നാണ് കണക്കുകള്‍.
ഒഴുകി വന്ന നോട്ടുകള്‍ ആരുടേതാണെന്നോ അവയുടെ ഉത്ഭവം എവിടെ നിന്നാണെന്നോ ആര്‍ക്കും അറിവില്ല. തോട്ടിലൂടെ നോട്ടുകള്‍ ഒഴുകി വന്നതിന്‍റെയും തങ്ങള്‍ക്ക് തരക്കേടില്ലാത്ത ഒരു തുക ലഭിച്ചതിന്‍റെയും ആവേശത്തിലാണ് പ്രദേശവാസികള്‍.
Also Read : 15 വര്‍ഷത്തിന് ശേഷമുള്ള ഒത്തുചേരല്‍; മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ കണ്ടെത്തി മക്കള്‍