ലുധിയാന : കസബാദ് ഗ്രാമത്തിന് സമീപം സത്‌ലജ് നദിയിൽ കുളിക്കാൻ പോയ നാല് യുവാക്കളെ കാണാതായി. 18 നും 20 നും ഇടയിൽ പ്രായമുള്ളവരെയാണ് പുഴയിൽ കാണാതായത്. ഞായറാഴ്‌ചയാണ് (ജൂൺ 9) സംഭവം. വിവരമറിഞ്ഞ് പൊലീസ് മുങ്ങൽ വിദഗ്‌ധരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇതുവരെ അവരെ കണ്ടെത്താനായിട്ടില്ല.
ആറ് ആൺകുട്ടികളാണ് കനത്ത ചൂടിനെ തുടർന്ന് ആശ്വാസത്തിനായി നദിയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇവരിൽ ഷമി, അൻസാരി, സഹീർ, നിസാലു എന്നിവരെ പുഴയിൽ മുങ്ങിയ ഉടൻ തന്നെ കാണാതാകുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കളെ കാണാതായതോടെ സമീറും ഷെബാസും സഹായത്തിനായി നാട്ടുകാരെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വെള്ളത്തിന്‍റെ ശക്തമായ കുത്തൊഴുക്കിലാണ് നാല് യുവാക്കളും ഒഴുകിപ്പോയതെന്ന് അധികൃതർ അറിയിച്ചു. അവർ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, അൽപ്പം അകലെ മറ്റൊരു യുവാവ് പുഴയിൽ മുങ്ങിമരിച്ചതായി ദുരിതാശ്വാസ പ്രവർത്തക സംഘം സ്ഥിരീകരിച്ചു.
യുവാക്കള്‍ക്കായി തിരച്ചിൽ തുടരുന്നു: കാണാതായ യുവാക്കളെ കണ്ടെത്തണമെന്ന ആവശ്യവുമായി വീട്ടുകാർ പൊലീസിനെ സമീപിച്ചു. സേലം താബ്രി പൊലീസ് സ്‌റ്റേഷനിലെ പൊലീസ് യുവാക്കൾക്കായി തിരച്ചിൽ തുടരുകയാണ് എന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. അതേസമയം ദുരിതാശ്വാസ പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇവിടുത്തെ വെള്ളത്തിന് വളരെ ആഴമുണ്ടെന്ന് അവർ പറയുന്നു. നീന്തൽ അറിയില്ലെങ്കിൽ പുഴയിൽ വരരുതെന്ന് അധികൃതർ ജനങ്ങളോട് പറഞ്ഞു.
പൊലീസിനെതിരെ കുടുംബാംഗങ്ങള്‍: കാണാതായവരെ കണ്ടെത്തുന്നതിനായി പൊലീസ് അലസമായ നടപടിയാണ് സ്വീകരിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. രാത്രി വരെ ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ഭരണാധികാരിയും സഹായിക്കാൻ മുന്നോട്ടുവന്നില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ഒന്നര ലക്ഷം രൂപ നൽകിയാണ് പട്യാലയിൽ നിന്ന് മുങ്ങൽ വിദഗ്‌ധരുടെ സംഘത്തെ എത്തിച്ചത്. എന്നാൽ അവര്‍ എത്താന്‍ വൈകിയെന്നും കുടുംബാംഗം കൂട്ടിച്ചേത്തു. തെരച്ചില്‍ നടത്തുന്ന മുങ്ങൽ വിദഗ്‌ധർക്കും യുവാക്കളെ കണ്ടെത്താനായില്ല. ജലന്ധറിൽ നിന്നുള്ള സംഘങ്ങൾ ഇന്ന് ഇവിടെ എത്തിയിട്ടുണ്ടെന്നും എന്നാൽ കാണാതായവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. രാവിലെ 8 മണി മുതൽ അവർ നദിയിൽ തിരച്ചിൽ നടത്തുകയാണെന്നും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു.
ALSO READ : സഹസ്‌ത്ര താലിൽ കുടുങ്ങിയ ട്രെക്കിങ് സംഘത്തിലെ 9 പേർ മരിച്ചു; കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുന്നു