ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി(BJP Campaign begins). 'അതുകൊണ്ടാണ് മോദിയെ എല്ലാവരും തെരഞ്ഞെടുക്കുന്നത്' ("Tabhi Toh Sab Modi Ko Chunte Hai)എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ജനവികാരം കണക്കിലെടുത്താണ് ഇത്തരമൊരു മുദ്രാവാക്യവുമായി ബിജെപി തയ്യാറാക്കിയതെന്നാണ് സൂചന. മോദിയുടെ ഉറപ്പ്(Modi ki Guarantee) എന്ന മുദ്രാവാക്യത്തോടൊപ്പം ഇതുകൂടി ചേര്‍ത്ത് വച്ച് വോട്ടാക്കാനാണ് ബിജെപിയുടെ ശ്രമം.
- " class="align-text-top noRightClick twitterSection" data="">
കോടിക്കണക്കിന് ഇന്ത്യാക്കാരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ പ്രതിപാദിക്കുന്ന ഒരു സംഗീത ആല്‍ബവും പരിപാടിയുടെ ഭാഗമായി പുറത്തിറക്കി. രണ്ട് മിനിറ്റ് പത്ത് സെക്കന്‍റ് ദൈര്‍ഘ്യമുള്ള സംഗീത ആല്‍ബത്തില്‍ ജനങ്ങള്‍ എന്ത് കൊണ്ട് മോദിയെ തെരഞ്ഞെടുക്കാന്‍ ഇഷ്‌ടപ്പെടുന്നു എന്ന് വിവരിക്കുന്നു. രാജ്യത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും ഇതെത്തിക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തു.
പ്രധാനമന്ത്രി ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നു. വാഗ്‌ദാനങ്ങള്‍ നടപ്പാക്കുന്നു. 500 വര്‍ഷം പഴക്കമുള്ള സ്വപ്നങ്ങള്‍ പോലും പ്രധാനമന്ത്രി നടപ്പാക്കിയിക്കുന്നു. മുന്‍തലമുറയുടെയും ഇപ്പോഴത്തെ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും സ്വപ്നങ്ങള്‍ കൂടിയാണ് മോദി നടപ്പാക്കുന്നത്.
മോദി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കോടിക്കണക്കിന് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. സ്റ്റാര്‍ട്ട് അപ്പുകളിലൂടെയും സ്വയം തൊഴില്‍ വായ്പകളിലൂടെയും തൊഴില്‍ നേടി യുവാക്കളെ ആത്മാഭിമാനമുള്ള ഭാരതീയരാക്കിയിരിക്കുന്നു. കര്‍ഷകര്‍ക്ക് രാജ്യാന്തര വിപണികളില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നു. എല്ലാതലങ്ങളിലും പിന്തുണയുമായി സര്‍ക്കാര്‍ ഒപ്പമുണ്ട്. എല്ലാ രംഗത്തും സ്‌ത്രീസാന്നിധ്യം ഉറപ്പാക്കി. സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്‌ത്രീകള്‍ രാജ്യത്തിന്‍റെ പുരോഗതിക്കും തങ്ങളുടെ സംഭാവനകള്‍ നല്‍കുന്നു. പാവങ്ങളെ പട്ടിണിയില്‍ നിന്ന് കരകയറ്റി. അവര്‍ ഇപ്പോള്‍ അന്തസോടെ കഴിയുന്നു. അഭിവൃദ്ധി നേടിയ ഇന്ത്യ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ജനങ്ങളുടെ സ്വപ്നങ്ങള്‍ കേള്‍ക്കുക മാത്രമല്ല മോദി ചെയ്യുന്നത് അവ സാക്ഷാത്ക്കരിക്കുക കൂടിയാണെന്നും യോഗത്തിനുിടെ നദ്ദ പറഞ്ഞു.
മറ്റൊരു തെരഞ്ഞെടുപ്പ് ഗാനം കൂടി പ്രചാരണ പരിപാടികളുടെ ഭാഗമായി വരും ദിവസങ്ങളില്‍ പുറത്തിറക്കും. പ്രചാരണ പരിപാടികളുടെ ഭാഗമായി ഡിജിറ്റല്‍ ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, ഡിജിറ്റല്‍ ചിത്രങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയും ബിജെപി പുറത്തിറക്കുന്നുണ്ട്. മോദി നടത്തിയ നേട്ടങ്ങള്‍ തന്നെയാകും ഇവയിലെല്ലാം ഉയര്‍ത്തിക്കാട്ടുക.
Also Read: 'ജാതിയുടെയും മതത്തിന്‍റെയും പേരിൽ രാജ്യത്തെ വിഭജിക്കുന്നു' ; ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി