ETV Bharat / bharat

പിതാവിന്‍റെ ശരീരം കീറിമുറിച്ച് പഠനം നടത്തി ലോകത്തെ അമ്പരിപ്പിച്ച മകന്‍; വൈദ്യശാസ്ത്ര രംഗത്തെ നാഴികക്കല്ലിന് 14 വര്‍ഷം - FATHERS DEAD BODY DISSECTED BY SON

പ്രശസ്‌ത ഡോക്‌ടറായിരുന്ന ഡോ. ബസവണ്ണെപ്പ സംഗപ്പ രാമണ്ണവരയുടെ മൃതദേഹത്തിൽ 2010 നവംബർ 13നാണ് മകന്‍ ഡോ.മഹാന്തേഷ് രാമണ്ണവര പഠനം നടത്തിയത്.

EtBASAVANNEPPA SANGAPPA  അച്ഛന്‍റെ മൃതദേഹം കീറിമുറിച്ച്  MALAYALAM LATEST NEWS  v Bharat
Basavanneppa Sangappa, Mahantesh Ramannavara (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 9:51 PM IST

ബെംഗളൂരു: അച്ഛന്‍റെ മൃതദേഹം കീറിമുറിച്ച് പഠനം നടത്തി മകന്‍ ചരിത്രം സൃഷ്‌ടിച്ചിട്ട് 14 വര്‍ഷം. 2010 നവംബർ 13 നായിരുന്നു ഈ അത്യപൂർവ സംഭവത്തിന് വൈദ്യശാസ്‌ത്ര ലോകം സാക്ഷ്യം വഹിച്ചത്. ഭക്ഷണം, വിദ്യാഭ്യാസം, അറിവ് എന്നിവയ്‌ക്കൊപ്പം ശരീരവും ദാനം ചെയ്യേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കാന്‍ ഈ സംഭവത്തിനായി.

17ാം നൂറ്റാണ്ടിലാണ് വൈദ്യശാസ്‌ത്ര രംഗത്ത് ആദ്യമായി ശരീരം കീറിമുറിച്ച് പഠനം നടത്തുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്‌ത ഡോക്‌ടറായ ഡോ. വില്യം ഹാർവി സ്വന്തം സഹോദരിയുടെ ശരീരം കീറിമുറിച്ചാണ് ഈ പരീക്ഷണം നടത്തുന്നത്. മനുഷ്യ ശരീരത്തിലെ രക്ത ചംക്രമണത്തെ കുറിച്ച് മനസിലാക്കാന്‍ ഇത് സഹായിച്ചു.

പിതാവിന്‍റെ ശരീരം കീറിമുറിച്ച് മകന്‍റെ പഠനം

ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 300 വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ. മഹാന്തേഷ് രാമണ്ണവര തന്‍റെ പിതാവിന്‍റെ ശരീരം കീറിമുറിച്ച് ലോകത്തെ അമ്പരിപ്പിച്ചത്. ബൈലഹോംഗല നഗരത്തിലെ പ്രശസ്‌ത ഡോക്‌ടറായിരുന്ന ഡോ. ബസവണ്ണെപ്പ സംഗപ്പ രാമണ്ണവര തൻ്റെ മരണശേഷം ശരീരം ദാനം ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 2008 നവംബർ 13ന് അദ്ദേഹത്തിന്‍റെ മരണ ശേഷം ശരീരം ദാനം ചെയ്‌തു.

ആദ്യം തൻ്റെ ശരീരം ഹുബ്ലി കിംസ് ആശുപത്രിക്ക് ദാനം ചെയ്യുമെന്നാണ് ബസവണ്ണെപ്പ സംഗപ്പ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്‍റെ മകൻ ജോലി ചെയ്‌തിരുന്ന കെഎൽഇബിഎം കങ്കണവാടി ആയുർവേദ മഹാവിദ്യാലയം സർവ്വകലാശാലയ്ക്ക് മൃതദേഹം ദാനം ചെയ്യുകയായിരുന്നു. ഡോ. മഹാന്തേഷ് തൻ്റെ മൃതദേഹം കീറിമുറിച്ച് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് അദ്ദേഹം പറയുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ. മഹാന്തേഷ് രാമണ്ണവര പിതാവിൻ്റെ മൃതദേഹം കീറിമുറിച്ച് എല്ലാവരെയും അമ്പരപ്പിച്ചു. 2010 നവംബർ 13ന് രാമണ്ണവര മൃതദേഹം കീറിമുറിച്ച് വിദ്യാർഥികളെ പഠിപ്പിച്ചു. തുടര്‍ന്ന് ശരീരദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ബോധവത്‌കരണം നടത്തുകയും ചെയ്‌തു. മെഡിക്കൽ വിദ്യാർഥികൾക്കും മറ്റുളളവര്‍ക്കും ഒരു പ്രചോദനമായി ഇപ്പോഴും പിതാവിന്‍റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് ഡോ. മഹാന്തേഷ് രാമണ്ണവര ഇടിവി ഭാരതിനോട് പറഞ്ഞു.

ശരീരദാനത്തിനുളള പ്രചോദനം

ഈ സംഭവത്തെ തുടര്‍ന്ന് സാധാരണക്കാർക്ക് മാത്രമല്ല ചില സ്വാമിജികൾക്കും ശരീരദാനം ചെയ്യാനുളള പ്രചോദനമുണ്ടായി. 2017 ഏപ്രിൽ എട്ടിന് കരൺജി മഠത്തിലെ ഗുരുസിദ്ധ സ്വാമിജി ശരീരം ദാനം ചെയ്യാമെന്ന വാഗ്‌ദാനം നൽകി. തുടര്‍ന്ന് അദ്ദേഹത്തിൻ്റെ 200ല്‍ അധികം വരുന്ന ഭക്തരും ശരീര ദാനത്തിനായി രജിസ്‌റ്റർ ചെയ്‌തു.

മെഡിക്കൽ, ഹോമിയോപ്പതി, ആയുർവേദ, യുനാനി, സിദ്ധ, ഡെൻ്റൽ കോളേജുകൾ വർഷം തോറും വർധിച്ച് വരുകയാണ്. അതിനനുസരിച്ച് മെഡിക്കൽ വിദ്യാർഥികളുടെ എണ്ണവും വർധിക്കുന്നു. മൃതദേഹത്തിന്‍റെ കുറവ് മൂലം പല മെഡിക്കല്‍ കോളജിലും പഠനം നടത്താന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ ദാനം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും വർധിക്കുകയാണ്.

Also Read: 6 മാസം പ്രായമുള്ള 500 ഗ്രാം ഭാരവുമുളള ഇരട്ടക്കുട്ടികള്‍ ജീവതത്തിലേക്ക്; ഇന്ത്യയിലെ ആദ്യ സംഭവം!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.