ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടി; 12 നക്‌സലുകളെ വധിച്ചു - 12 naxals killed in Gadchiroli

മഹാരാഷ്‌ട്രയിലെ വണ്ടോലി ഗ്രാമത്തിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 സ്‌ത്രീകൾ ഉൾപ്പെടെ 12 നക്‌സലേറ്റുകള്‍ കൊല്ലപ്പെട്ടു.

NAXALS KILLED MAHARASHTRA  NAXAL ENCOUNTER GADCHIROLI  നക്‌സലുകള്‍ കൊല്ലപ്പെട്ടു  മഹാരാഷ്‌ട്ര നക്‌സലേറ്റുകള്‍
Screengrab of Maoist search operation (ANI)
author img

By ETV Bharat Kerala Team

Published : Jul 18, 2024, 4:14 PM IST

മഹാരാഷ്‌ട്ര: മഹാരാഷ്‌ട്ര -ഛത്തീസ്‌ഗഢ് അതിർത്തിയിലെ വണ്ടോലി ഗ്രാമത്തിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 സ്‌ത്രീകൾ ഉൾപ്പെടെ 12 നക്‌സലേറ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ടിപ്പഗഡ് ദളത്തിന്‍റെ ചുമതലയുള്ള ഡിവിഷൻ കമ്മിറ്റി അംഗം ലക്ഷ്‌മൺ ആത്രവും ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് ആരംഭിച്ച വെടിവെപ്പ് ആറ് മണിക്കൂറോളമാണ് തുടർന്നത്.

ആക്രമണത്തില്‍ പരിക്കേറ്റ പൊലീസ് സബ് ഇൻസ്‌പെക്‌ടറും ജവാനും ഇപ്പോൾ അപകട നില തരണം ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ നിലവില്‍ നാഗ്‌പൂരില്‍ ചികിത്സയിലാണ്. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മൂന്ന് എകെ 47, രണ്ട് ഇൻസാസ്, ഒരു കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെ ഏഴ് ഓട്ടോമോട്ടീവ് ആയുധങ്ങൾ കണ്ടെടുത്തു. നക്‌സലുകള്‍ക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

കൊല്ലപ്പെട്ട മാവോയിസ്‌റ്റുകൾക്കെതിരെ ഏറ്റുമുട്ടൽ, തീവെപ്പ്, കൊലപാതകം തുടങ്ങി വിവിധ കുറ്റകൃത്യങ്ങൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഗഡ്‌ചിരോളി പൊലീസ് സൂപ്രണ്ട് നീലോത്പാൽ പറഞ്ഞു. ഉത്തർ ഗഡ്‌ചിരോളിയിലെ എല്ലാ സായുധ സംഘങ്ങളെയും കേഡറുകളെയും പൊലീസ് നിർവീര്യമാക്കിയതായും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ വിജയകരമായി നടത്തിയതിന് സി 60 കമാൻഡോകൾക്കും ഗഡ്‌ചിരോളി പൊലീസിനും 51 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു.

Also Read : ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണം; രണ്ട് എസ്‌ടിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു, 4 പേർക്ക് പരിക്ക് - Chhattisgarh Naxal Attack

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.