ETV Bharat / bharat

ജോർജ് കുര്യന്‍ ഉള്‍പ്പെടെ 12 പേര്‍ എതിരില്ലാതെ രാജ്യസഭയില്‍; കേവല ഭൂരിപക്ഷം നേടി എന്‍ഡിഎ - 12 Members Elected Unopposed

ഒഴിവുള്ള രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 9 ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെ 11 എന്‍ഡിഎ അംഗങ്ങളാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ എന്‍ഡിഎക്ക് രാജ്യസഭയില്‍ കേവല ഭൂരിപക്ഷം നേടാനായി.

RAJYA SABHA ELECTION  NDA HOLDS MAJORITY IN RAJYA SABHA  GEORGE KURIAN
Rajya Sabha Election (ANI)
author img

By ETV Bharat Kerala Team

Published : Aug 28, 2024, 8:23 AM IST

ന്യൂഡൽഹി : രാജ്യസഭയില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച് എന്‍ഡിഎ. ഒഴിവുള്ള 12 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജോർജ് കുര്യന്‍ ഉൾപ്പെടെ 11 എന്‍ഡിഎ അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയില്‍ നിന്ന് ഒമ്പത് അംഗങ്ങളും സഖ്യകക്ഷികളായ എൻസിപിയില്‍ നിന്നും രാഷ്ട്രീയ ലോക് മോർച്ചയില്‍ നിന്നും ഓരോ അംഗങ്ങളുമാണ് വിജയിച്ചത്.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ട് കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നു. സഹമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും ജോർജ് കുര്യനുമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മിഷൻ രഞ്ജൻ ദാസ് (അസം), രാമേശ്വർ തെലി (അസം), മനൻ കുമാർ മിശ്ര (ബിഹാര്‍), കിരൺ ചൗധരി (ഹരിയാന), ധര്യഷീൽ പാട്ടീൽ (മഹാരാഷ്ട്ര), മമത മൊഹന്ത (ഒഡിഷ), റജീബ് ഭട്ടാചാരി (ത്രിപുര) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് ബിജെപി സ്ഥാനാർഥികള്‍.

എൻസിപിയുടെ നിതിൻ പാട്ടീലും (മഹാരാഷ്ട്ര) രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുശ്വാഹയും (ബിഹാര്‍) രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒരാള്‍ കോൺഗ്രസ് അംഗമാണ്. തെലങ്കാനയിൽ നിന്നുളള അഭിഷേക് മനു സിംഗ്വിയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാര്‍ഥി.

രാജ്യസഭയുടെ മൊത്തം അംഗബലം 245 ആണ്. ഇതില്‍ ജമ്മു കശ്‌മീരിൽ നിന്നുള്ള നാല് പേരുടെയും നാമനിർദേശിത വിഭാഗത്തിലെ നാല് പേരുടെയും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നിലവില്‍ രാജ്യസഭയില്‍ 237 അംഗങ്ങളാണുളളത്. 119 അംഗമാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ രാജ്യസഭയില്‍ നേരത്തെ എൻഡിഎയ്ക്ക് 110 എംപിമാരുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിക്ക് മാത്രം 96 അംഗങ്ങളായി. ഘടകകക്ഷികളുടേതടക്കം എൻഡിഎക്ക് മൊത്തം 114 അംഗങ്ങൾ. നാമനിർദേശം ചെയ്യപ്പെട്ട ആറ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്‍റെയും പിന്തുണ കൂടി ലഭിക്കുമ്പോൾ എന്‍ഡിഎയുടെ ഭൂരിപക്ഷം 121 ആകും.

പ്രതിപക്ഷത്ത് കോൺഗ്രസിന് 27 അംഗങ്ങളായി. ഇന്ത്യാസഖ്യ കക്ഷി അംഗങ്ങളും രണ്ട് സ്വതന്ത്രരും അടക്കം പ്രതിപക്ഷത്തിന് മൊത്തം 88 അംഗങ്ങളുണ്ടാകും. 28 പേർ രണ്ടു ഭാഗത്തും ചേരാതെ നിൽക്കുന്നവരാണ്.

കേവലഭൂരിപക്ഷം നേടിയതോടെ എന്‍ഡിഎയ്‌ക്ക് രാജ്യസഭയില്‍ ബില്ലുകൾ സുഗമമായി പാസാക്കാൻ കഴിയും. പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരില്ല. ഇതുവഴി വഖഫ് (ഭേദഗതി) ബിൽ പോലുള്ള സുപ്രധാന നിയമനിർമാണങ്ങൾ രാജ്യസഭയില്‍ എളുപ്പത്തില്‍ പാസാക്കാന്‍ കഴിയും.

ഈ വർഷം ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പിൽ സിറ്റിങ് അംഗങ്ങൾ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ 10 രാജ്യസഭ സീറ്റുകൾ ഒഴിഞ്ഞുകിടന്നു. തെലങ്കാനയിലും ഒഡിഷയിലും ഓരോ സീറ്റ് വീതവും ഉപതെരഞ്ഞെടുപ്പ് നടന്നു. ഒഴിവുള്ള 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു.

Also Read: ജമ്മുകശ്‌മീർ തെരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.