ഖേഡ : ഗുജറാത്തിലെ ഖേഡയിലുണ്ടായ കാറപകടത്തിൽ 10 പേർക്ക് ദാരുണാന്ത്യം. അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് ഹൈവേയിൽ നദിയാദിന് സമീപമായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന കാർ ട്രെയിലറിന് പിന്നിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന 10 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തില്‍ കാർ പൂർണമായും തകർന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടം നടന്നയുടൻ ഹൈവേ പട്രോളിങ് സംഘം സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു.