ഹൈദരാബാദ്: ചൈനയിലെ ലോഞ്ചിന് പിന്നാലെ റെഡ്‌മി നോട്ട് 14 സീരീസിലെ സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിലും അവതരിപ്പിക്കാനൊരുങ്ങുന്നു. റെഡ്‌മി നോട്ട് 14, 14 പ്രോ, 14 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കുക. ഈ സീരീസിലെ എല്ലാ ഫോണുകളും ഡിസംബർ 9 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സെപ്‌റ്റംബറിലാണ് റെഡ്‌മി നോട്ട് 14 ചൈനയിൽ അവതരിപ്പിച്ചത്.
പുതിയ എഐ സവിശേഷതകളും ക്യാമറ ഫീച്ചറുകളും ഫോണിലുണ്ടാകുമെന്ന് ഷവോമി അറിയിച്ചിരുന്നു. മൂന്ന് മോഡലുകളുടെയും ഇന്ത്യൻ വേരിയന്‍റുകൾ ചൈനീസ് മോഡലുകളുമായി സാമ്യമുള്ളതാകാനാണ് സാധ്യത. റെഡ്‌മി നോട്ട് 14 പ്രോ പ്ലസ് മോഡലിൽ ഇരുപതിലധികം എഐ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. സൂപ്പർ എഐ, സൂപ്പർ ക്യാമറ തുടങ്ങിയ ഫീച്ചറുകളോടെ വിപണിയിലെത്തുന്ന ഫോൺ പച്ച, വേഗൻ ലെതർ ഫിനിഷോടു കൂടിയ നീല, കറുപ്പ് എന്നീ കളർ ഓപ്‌ഷനുകളിൽ ലഭ്യമാകും.
Introducing #RedmiNote14 Pro+ 5G, a smartphone that blends advanced #AI features with cutting-edge technology.
— Xiaomi India (@XiaomiIndia) November 25, 2024
With #KatrinaKaif leading the way, it’s time to unlock a whole new world of possibilities. From smarter tools to unparalleled innovation, this is the Note experience… pic.twitter.com/svfISZf0iY
റെഡ്‌മി നോട്ട് 14 പ്രോ പ്ലസ് ഫീച്ചറുകൾ:
റെഡ്‌മി നോട്ട് 14 പ്രോ പ്ലസിന്‍റെ സവിശേഷതകൾ പറയുകയാണെങ്കിൽ, 6.67 ഇഞ്ച് വലിപ്പമുള്ള കർവ്‌ഡ് AMOLED സ്‌ക്രീൻ ഡിസ്‌പ്ലേ ആണ് നൽകിയിരിക്കുന്നത്. 120Hz OLED ഡിസ്‌പ്ലേയും കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 സംരക്ഷണവും ഫോണിന് നൽകിയിട്ടുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിനെ സംരക്ഷിക്കാനാകുന്ന IP68 റേറ്റിങോടെയാണ് റെഡ്‌മി നോട്ട് 14 സീരീസ് എത്തുന്നത്. 8 എംപി അൾട്രാ, 50 എംപി, 50എംപി ടെലിഫോട്ടോ ക്യാമറ എന്നിങ്ങനെ ട്രിപ്പിൾ ക്യാമറ ഫീച്ചറുകൾ ഫോണുകളിൽ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌നാപ്ഡ്രാഗൺ 7s Gen 3 SoC പ്രൊസസറുമായി എത്തുന്ന ഫോൺ മികച്ച പ്രകടനം കാഴ്‌ച്ച വെക്കുമെന്നതിൽ സംശയമില്ല. 90W ഫാസ്റ്റ് ചാർജിങുള്ള 6200 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഫോണിൻ്റെ മുൻവശത്ത് ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 സംരക്ഷണമാണ് നൽകിയിരിക്കുന്നതെങ്കിൽ, പിന്നിൽ ഗൊറില്ല ഗ്ലാസ് 7i ആണ് നൽകിയിരിക്കുന്നത്. 16 ജിബി റാമിലും 512 ജിബി സ്റ്റോറേജിലും റെഡ്‌മി നോട്ട് 14 പ്രോ പ്ലസ് ലഭ്യമാകും.
റെഡ്‌മി നോട്ട് 14 പ്രോ ഫീച്ചറുകൾ:
റെഡ്‌മി നോട്ട് 14 പ്രോ സവിശേഷതകൾ പറയുകയാണെങ്കിൽ, 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്, ഡോൾബി വിഷൻ, എച്ച്ഡിആർ 10+ എന്നിവ നൽകിയിട്ടുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 7300 അൾട്രാ ചിപ്പിലാണ് റെഡ്‌മി നോട്ട് 14 പ്രോ വരുന്നത്. ഇതിന് 12 ജിബി റാമും 512 ജിബി സ്റ്റോറേജും ലഭിക്കും. 45W ഫാസ്റ്റ് ചാർജിങുള്ള 5,500mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ OIS ഉള്ള 50 എംപി സോണി LYT-600 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. 20 എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ശേഷം mi യുടെ ഓൺലൈൻ സ്റ്റോറുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാകും. കൂടാതെ മറ്റ് ഇ കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റുകളിലും ലഭ്യമാകും.
Also Read: വിപണി കീഴടക്കാൻ പ്രമുഖ കമ്പനികൾ: ഡിസംബറിൽ ഇന്ത്യൻ വിപണിയിലെത്തുന്ന സ്‌മാർട്ട്‌ഫോണുകൾ