ETV Bharat / automobile-and-gadgets

ജി-ടേൺ ഫീച്ചറുമായി മെഴ്‌സിഡസ് ബെൻസിന്‍റെ ഇലക്‌ട്രിക് ജി-വാഗൺ: ലോഞ്ച് ജനുവരിയിൽ - MERCEDES BENZ G580

പുതിയ മെഴ്‌സിഡസ് ബെൻസ് ജി580 ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ലോഞ്ച് 2025 ജനുവരിയിൽ. ഡിസൈനും ഫീച്ചറുകളും പരിശോധിക്കാം.

BENZ G580 EV LAUNCH  MERCEDES BENZ  മെഴ്‌സിഡസ് ബെൻസ്  ബെൻസ് G580 ഇവി
Mercedes-Benz G 580 EV (Photo- Mercedes Benz)
author img

By ETV Bharat Tech Team

Published : Dec 7, 2024, 5:23 PM IST

ഹൈദരാബാദ്: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇക്യു സാങ്കേതികവിദ്യയിലുള്ള തങ്ങളുടെ ഓൾ ഇലക്‌ട്രിക് ജി-വാഗൺ, G580 ഇവി ഇന്ത്യയിൽ അവതരിക്കാനൊരുങ്ങുന്നു. വാഹനം 2025 ജനുവരി 9ന് രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ EQG എന്നറിയപ്പെടുന്ന വാഹനം ജി ക്ലാസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. G580 ഇവി ഓഫ്‌റോഡ് ഇഷ്‌ട്ടപ്പെടുന്നവർക്ക് മികച്ച തെരഞ്ഞെടുപ്പായിരിക്കും.

ഫുൾ ചാർജിൽ 473 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ക്വാഡ്-മോട്ടോർ ഓൾ-വീൽ ഡ്രൈവ് പവർട്രെയിൻ ഫീച്ചർ ചെയ്യുന്ന വാഹനം ജി ക്ലാസിന്‍റെ ഇലക്‌ട്രിക് പതിപ്പാണ്. ജി ക്ലാസിന്‍റെ അതേ ഘടന നിലനിർത്തിക്കൊണ്ടാണ് G580 ഡിസൈൻ ചെയ്‌തിരിക്കുന്നത്. എന്നാൽ ഇലക്ട്രിക് എഞ്ചിനിലാണ് പുതിയ മോഡൽ അവതരിപ്പിക്കുക. ഓഫ്-റോഡ് വിസിബിലിറ്റിയും 360-ഡിഗ്രി ക്യാമറയുമായാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. 32 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം ചാർജ്ജ് ചെയ്യാൻ സാധിക്കുന്ന ലിഥിയം-അയൺ ബാറ്ററിയാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

BENZ G580 EV LAUNCH  MERCEDES BENZ  മെഴ്‌സിഡസ് ബെൻസ്  ബെൻസ് G580 ഇവി
മെഴ്‌സിഡസ് ബെൻസ് G580 ഇവി (ഫോട്ടോ: മെഴ്‌സിഡസ് ബെൻസ്)

360 ഡിഗ്രി കറങ്ങാൻ സാധിക്കുന്ന ടാങ്ക് ടേൺ അല്ലെങ്കിൽ ജി-ടേൺ എന്ന ഫീച്ചറും വാഹനത്തിലുണ്ട്. ജി ക്ലാസുമായി താരതമ്യം ചെയ്യുമ്പോൾ G580 ഇവിയുടെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് വരുത്തിയിരിക്കുന്നത്. ക്ലാഡിംഗിലും ബമ്പറുകളിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബൂട്ടിലെ സ്‌പെയർ വീലിന് പകരം G580 ഇവിയിൽ ചതുരാകൃതിയിലുള്ള സ്റ്റോറേജ് ബോക്‌സ് സ്ഥാപിക്കാനുമാകും. ചാർജിങ് കേബിളുകളും മറ്റും ഇതിൽ സൂക്ഷിക്കാം.

മെഴ്‌സിഡസ് ബെൻസ് G580 ഇവിയുടെ ഡാഷ്‌ബോർഡ് (ഫോട്ടോ: മെഴ്‌സിഡസ് ബെൻസ്)

G580 ഇവിയുടെ ഇന്‍റീരിയർ ഡിസൈനിലും ജി ക്ലാസിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങളൊന്നുമില്ല. രണ്ട് 12.3 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേകൾ G580 ഇവിയുടെ ഡാഷ്ബോർഡിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്. ഡാഷ്‌ബോർഡിന്‍റെ ഡിസ്‌പ്ലേയിൽ നൽകിയിരിക്കുന്ന ഇക്യു സ്‌പെസിഫിക് ഗ്രാഫിക്‌സും ത്രീ-ലോക്കിങ് ഡിഫറൻഷ്യൽ സ്വിച്ചുമാണ് ICE മോഡലുകളിൽ നിന്നും കാര്യമായി വ്യത്യാസപ്പെടുന്നത്.

ക്വാഡ്-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം ആണ് പുതിയ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 579 bhp കരുത്തും 1,164 Nm ടോർക്കും നൽകുന്ന മികച്ച എഞ്ചിനാണ് നൽകിയിരിക്കുന്നത്. 116 kWh ബാറ്ററി പായ്‌ക്കാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ പരമാവധി 473 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിനാകുമെന്നാണ് മെഴ്‌സിഡസ് അവകാശപ്പെടുന്നത്. 11 kW എസി ചാർജിങും 200 kW ഡിസി ഫാസ്റ്റ് ചാർജിങും പിന്തുണയ്ക്കുന്നതാണ് G580 ഇവി.

മെഴ്‌സിഡസ് ബെൻസ് G580 ഇവിയുടെ പിൻ സീറ്റ് (ഫോട്ടോ: മെഴ്‌സിഡസ് ബെൻസ്)

മെഴ്‌സിഡസ് ബെൻസ് G580 ഇവിയുടെ പിൻവശം (ഫോട്ടോ: മെഴ്‌സിഡസ് ബെൻസ്)

ഓഫ്‌റോഡ് ഫീച്ചറുകൾ:

ഓഫ്‌റോഡ് റൈഡിന് മികച്ചതാണ് G580 ഇവി എന്നാണ് മെഴ്‌സിഡസ് ബെൻസ് അവകാശപ്പെടുന്നത്. മികച്ച ഓഫ്‌റോഡ് അനുഭവം നൽകാൻ നിരവധി ഓഫ്-റോഡ് ഫീച്ചറുകളുമായാണ് അവതരിപ്പിക്കുക. ജി580 ഇവിക്ക് 32 ഡിഗ്രി അപ്രോച്ച് ആംഗിളും 30.7 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളുകളും ഉണ്ട്. കൂടാതെ 35 ഡിഗ്രി വരെ സൈഡിലേക്ക് ചരിഞ്ഞുകൊണ്ട് വാഹനം ഓടിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു.

G580യുടെ ബ്രേക്ക്ഓവർ ആംഗിൾ 20.3 ഡിഗ്രിയും ഫോർഡിങ് ഡെപ്‌ത് 850 മില്ലീമീറ്ററുമാണ്. ഡ്രൈവർക്ക് വലത്തോട്ടോ ഇടത്തോട്ടോ 360 ഡിഗ്രി തിരിക്കാവുന്ന തരത്തിലുള്ള ഫീച്ചറാണ് ജി-ടേൺ ഫീച്ചർ. ഈ ഫീച്ചർ ഡ്രൈവർക്ക് മികച്ച ഓഫ്‌ റോഡ് അനുഭവം നൽകും.

മെഴ്‌സിഡസ് ബെൻസ് G580 ഇവിയുടെ സൈഡ് പ്രൊഫൈൽ (ഫോട്ടോ: മെഴ്‌സിഡസ് ബെൻസ്)
Also Read:
  1. കാർ വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ...ജനുവരി മുതൽ വില കൂട്ടുമെന്ന് പ്രമുഖ കമ്പനികൾ; ഏതെല്ലാം കാറുകൾക്ക് വില കൂടും?
  2. സുരക്ഷ മുഖ്യം ബിഗിലേ; നിരവധി സുരക്ഷാ ഫീച്ചറുകളുമായി പുതിയ ഹോണ്ട അമേസ്: വേരിയന്‍റുകളും ഫീച്ചറുകളും
  3. കാത്തിരിപ്പിന് വിരാമം: താങ്ങാവുന്ന വിലയിൽ പുതിയ ഹോണ്ട അമേസ് വിപണിയിലെത്തി: വില 8 ലക്ഷം മുതൽ
  4. മലയാളി പേര് നൽകിയ കാർ, കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്‍റിലേക്ക് 'സ്‌കോഡ കൈലാഖ്‌' വരുന്നു: വില 7.89 ലക്ഷം രൂപ മുതൽ
  5. വാങ്ങുന്നെങ്കിൽ ഇപ്പോ വാങ്ങിക്കോ, ഡ്രീം ബൈക്കിന് 20,000 രൂപ വില കുറച്ച് കെടിഎം; ഓഫർ ഇതുവരെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.