പുത്തന്‍ വാഹനങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും താത്‌പര്യമില്ലാത്തവരായി ആരും ഉണ്ടാകില്ല. അത്തരക്കാര്‍ക്ക് പലപ്പോഴും തടസമാകുന്നത് വാഹനങ്ങളുടെ വിലയാണ്. ഡൗണ്‍പെയ്മെന്‍റ് നല്‍കി മാസതവണയ്ക്ക് വാഹനം വാങ്ങിക്കാനാണ് നോക്കുന്നതെങ്കിലോ അത് വലിയ തലവേദനയായി മാറുന്നു. വലിയ തുകയാണ് തവണ വ്യവസ്ഥയില്‍ വാഹനം വാങ്ങിക്കുമ്പോള്‍ മൊത്തത്തില്‍ നല്‍കേണ്ടിവരുക.
മുന്‍നിര വാഹന നിര്‍മാതാക്കള്‍ അവരുടെ വാഹനങ്ങള്‍ വിപണിയില്‍ സജീവമാക്കാന്‍ നിരവധി പ്ലാനുകളാണ് അവതരിപ്പിക്കാറുള്ളത്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ അവരുടെ പുതിയ ലീസിങ് പ്രോഗ്രാം അവതരിപ്പിച്ചു. രണ്ടുമാസം മുമ്പ് ആരംഭിച്ച ലീസിങ് പ്രോഗ്രാമിലൂടെ സോനെറ്റ്, സെൽറ്റോസ്, കാരൻസ് എന്നീ മോഡലുകള്‍ യഥാക്രമം 17,999, 23,999, 24,999 രൂപ വാടകയ്ക്ക് ലഭിക്കാനുള്ള പ്ലാനുകളുണ്ട്. വിവിധ മൈലേജ് ഓപ്ഷനുകൾക്കൊപ്പം 24 മുതൽ 60 മാസം വരെയുള്ള നിബന്ധനകൾക്ക് വിധേയമായി കിയ ലീസിങ് വാഗ്‌ദാനം ചെയ്യുന്നത്.
എന്നാല്‍ കിയ ഇവി 6 ഇലക്‌ട്രിക് കാര്‍ പ്രതിമാസം 1.29 ലക്ഷം രൂപ വാടകയ്ക്ക് ലഭിക്കും. പാക്കേജായാണ് പുതിയ പ്രോഗ്രാം അവതരിപ്പിച്ചത്. ഇതില്‍ ഇൻഷുറൻസ്, മെയിന്‍റനന്‍സ്, പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ്, 24/7 റോഡ്സൈഡ് അസിസ്റ്റൻസ്, മറ്റു സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ പ്രോഗ്രാം പ്രത്യേകം ലക്ഷ്യമിടുന്നത് ഡോക്‌ര്‍മാര്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മറ്റ് സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകൾ എന്നിവരെയാണ്.