ETV Bharat / automobile-and-gadgets

വില കുറഞ്ഞ ഐഫോൺ വരുന്നു: ലോഞ്ചിന് മുൻപെ ഡിസൈൻ ചോർന്നു; ഐഫോൺ 14 ലുക്കിൽ എസ്‌ഇ 4, ഡിസൈൻ കണ്ടുനോക്കൂ... - IPHONE SE 4 LEAKS

ആപ്പിളിന്‍റെ ബജറ്റ് ഫ്രണ്ട്‌ലി ഐഫോണായ ഐഫോൺ എസ്‌ഇ 4 ന്‍റെ ഡിസൈൻ ചോർന്നു. സിംഗിൾ റിയർ ക്യാമറയുമായി വരുന്ന ഫോണിൽ ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്. വിലയും, ചോർന്ന മറ്റ് വിവരങ്ങളും പരിശോധിക്കാം.

IPHONE SE 4 LAUNCH DATE  IPHONE SE 4 PRICE IN INDIA  IPHONE SE 4 DESIGN LEAK  ഐഫോൺ എസ്‌ഇ 4
Dummy units of iPhone SE 4 (Photo - X/ @SonnyDickson)
author img

By ETV Bharat Tech Team

Published : Jan 19, 2025, 5:22 PM IST

ഹൈദരാബാദ്: ആപ്പിൾ തങ്ങളുടെ ബജറ്റ് ഫ്രണ്ട്‌ലി ഐഫോണായ ഐഫോൺ എസ്‌ഇ 4 അവതരിപ്പിക്കാനൊരുങ്ങുകയാണ്. 2025 മാർച്ചിലോ ഏപ്രിലിലോ ഐഫോൺ എസ്‌ഇ 4 അവതരിപ്പിക്കാനാകുമെന്നാണ് സൂചന. ഈ ഫോണിനെ സംബന്ധിച്ചുള്ള വിവരങ്ങൾ നിരവധി തവണകളിലായി ചോർന്നിരുന്നു. ഇപ്പോഴിതാ ഐഫോൺ എസ്‌ഇ 4 മോഡലിന്‍റെ ഡമ്മി തന്നെ ചോർന്നിരിക്കുകയാണ്.

ഡിസൈൻ: സ്‌മാർട്ട്‌ഫോണുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ടിപ്‌സ്റ്ററായ സോണി ഡിക്‌സൺ തന്‍റെ എക്‌സ്‌ അക്കൗണ്ടിൽ വരാനിരിക്കുന്ന ഐഫോൺ എസ്‌ഇ 4ന്‍റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇതുപ്രകാരം വരാനിരിക്കുന്ന ഐഫോൺ എസ്‌ഇ 4 കറുപ്പ്, വെള്ള എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ലഭ്യമാവുക. ചോർന്ന ഡിസൈനിൽ ഫോണിന്‍റെ പിൻഭാഗവും വശങ്ങളും വ്യക്തമാണ്. ഒറ്റനോട്ടത്തിൽ ഐഫോൺ എസ്‌ഇ 4 ന്‍റെ ഡിസൈൻ ഐഫോൺ 14ന് സമാനമായി തോന്നാം.

ക്യാമറയ്‌ക്ക് തൊട്ടടുത്തായി തന്നെ ഒരു വലിയ എൽഇഡി ഫ്ലാഷ് ലൈറ്റ് നൽകിയിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങളെടുക്കാൻ സഹായിക്കുന്നതാണ് ഈ എൽഇഡി ഫ്ലാഷ് ലൈറ്റ്. പൂർണമായും പരന്ന വശങ്ങളിലാണ് ഐഫോൺ എസ്‌ഇ 4 ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഫോണിന്‍റെ ഇടതുവശത്ത് സിം ട്രേയും വോളിയം ബട്ടണുകളും താഴെ ഒരു മ്യൂട്ട് ബട്ടണും കാണാം.

മ്യൂട്ട് ബട്ടൺ ചിലപ്പോൾ ആക്ഷന ബട്ടണാകാമെന്നും മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഐഫോ്യ 16 മോഡലുകളിൽ നൽകിയിരിക്കുന്ന ആക്ഷൻ ബട്ടൺ ബജറ്റ് ഫ്രണ്ട്‌ലി ഐഫോണായ ഐഫോൺ എസ്‌ഇ 4ൽ ഉണ്ടാകാൻ സാധ്യത കുറവാണ്. അതേസമയം ഐഫോൺ 16 സീരീസിന്‍റെ ബജറ്റ് മോഡലായി ഐഫോൺ 16 ഇ എന്ന പേരിലും എസ്‌ഇ 4 അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

സ്‌പെസിഫിക്കേഷനുകൾ: ടിപ്‌സ്റ്റർ നൽകുന്ന വിവരങ്ങൾ പ്രകാരം ഐഫോൺ എസ്‌ഇ 4 ഫോണിന് 60 ഹെട്റി‌സ്ഫ്രഷ് റേറ്റോടു കൂടിയ 6.06 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽടിപിഎസ് ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കാനാണ് സാധ്യത. ആപ്പിളിന്‍റെ എ18 ബയോണിക് ചിപ്പ്‌സെറ്റിൽ ആയിരിക്കാം ഫോൺ പ്രവർത്തിക്കുക. എ18 ചിപ്പ്‌സെറ്റിൽ ഫോൺ എത്തുമെങ്കിൽ കുറഞ്ഞ വിലയിലുള്ള ഈ ഫോണിലും ആപ്പിൾ ഇന്‍റലിജൻസ് സവിശേഷതകൾ ലഭിക്കും. കൂടാതെ സുരക്ഷാഫീച്ചറായി ഫേസ് ഐഡിയും ഫീച്ചർ ചെയ്യാം. ഒരു അലൂമിനിയം ഫ്രെയിമും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഫോണിൽ ഉണ്ടായിരിക്കാം.

ക്യാമറ: ഫോണിന്‍റെ പിൻഭാഗത്ത് ഇടതുവശത്ത് മുകളിലായാണ് ക്യാമറ ദൃശ്യമാകുന്നത്. 48 എംപിയുടെ സെൻസറായിരിക്കും ക്യാമറയിൽ നൽകുക എന്നാണ് സൂചന. 2x ഒപ്‌റ്റിക്കൽ സൂമെങ്കിലും പിന്തുണയ്‌ക്കുന്ന ക്യാമറയാകാനാണ് സാധ്യത.

വില: 6 ജിബി, 8 ജിബി എന്നിങ്ങനെ രണ്ട് റാം ഓപ്ഷനുകളിലായിരിക്കാം ഐഫോൺ എസ്‌ഇ 4 പുറത്തിറക്കുക. വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ഫോണിന് യുഎസിൽ 500 ഡോളറും (ഏകദേശം 42,000 രൂപ) ദക്ഷിണ കൊറിയയിൽ 8,00,000 സൗത്ത് കൊറിയൻ വോണും (ഏകദേശം 46,000 രൂപ) ആയിരിക്കും വില. ഈ വിവരങ്ങളനുസരിച്ച് ഐഫോൺ എസ്‌ഇ 4 ഇന്ത്യയിൽ 50,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാവാനാണ് സാധ്യത.

Also Read:

  1. വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം: സാംസങ് ഗാലക്‌സി എസ്‌ 25 സീരീസിന്‍റെ വില ചോർന്നു
  2. സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ 17 എയറും വരുന്നു: അൾട്രാ സ്ലിം ഫോണുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം
  3. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ്: വിവരങ്ങൾ ചോർന്നു; ക്യാമറ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും
  4. തണുപ്പിൽ നിറം മാറുന്ന ഫോൺ, ഇരുട്ടിലും മികച്ച ഫോട്ടോ: അത്ഭുതങ്ങളുമായി റിയൽമി 14 പ്രോ സീരീസ്
  5. റെഡ്‌മി നോട്ട് 14 പ്രോയ്‌ക്ക് എതിരാളിയാകുമോ റിയൽമി 14 പ്രോ? മികച്ചത് ഏത്? താരതമ്യം ചെയ്യാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.