ഹൈദരാബാദ്: സിംപിൾ എനർജി തങ്ങളുടെ സിംപിൾ വൺ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. സിംപിൾ വൺ ജെൻ 1.5 എന്ന പേരിലാണ് ഈ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയത്. ഒറ്റ ചാർജിൽ 248 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകുമെന്നതാണ് പുതിയ മോഡലിന്‍റെ ഹൈലൈറ്റ്. നാവിഗേഷൻ, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയ നിരവധി പുതിയ സോഫ്റ്റ്‌വെയർ ഫീച്ചറുകളും അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിൽ ലഭ്യമാവും. പുതിയ അപ്‌ഗ്രേഡുകൾ വന്നെങ്കിലും പുതിയ പതിപ്പിന്‍റെ വിലയിൽ മാറ്റമൊന്നും വന്നിട്ടില്ല. 1.66 ലക്ഷം രൂപയാണ് സിംപിൾ വൺ ജെൻ 1.5ന്‍റെ എക്‌സ്-ഷോറൂം വില.
സ്പെസിഫിക്കേഷനുകൾ: ഫുൾ ചാർജിൽ 212 കിലോമീറ്ററായിരുന്നു മുൻ മോഡൽ റേഞ്ച് നൽകിയിരുന്നത്. എന്നാൽ പുതുക്കിയ പതിപ്പിൽ റേഞ്ച് 248 കിലോമീറ്ററായി വർധിപ്പിച്ചിരിക്കുകയാണ്. ഇത് ജെൻ 1 മോഡലിനെ അപേക്ഷിച്ച് 36 കിലോമീറ്ററിന്‍റെ വർധനവാണ് സൂചിപ്പിക്കുന്നത്. പുതുക്കിയ മോഡലിന്‍റെ ബാറ്ററി കപ്പാസിറ്റിയിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേസമയം മെച്ചപ്പെട്ട റേഞ്ച് നൽകുന്നതിനായി അൽഗോരിതം പരിഷ്‌ക്കരിക്കുകയാണ് ചെയ്‌തത്.
![SIMPLE ONE GEN 1 5 PRICE SIMPLE ONE GEN 1 5 RANGE SIMPLE ONE SCOOTER സ്‌കൂട്ടർ](https://etvbharatimages.akamaized.net/etvbharat/prod-images/12-02-2025/23528841_simple-one.jpg)
3.7 കിലോവാട്ട്, 1.3 കിലോവാട്ട് എന്നിങ്ങനെ മൊത്തം 5 കിലോവാട്ട് കപ്പാസിറ്റി ലഭിക്കുന്ന രണ്ട് ബാറ്ററി പായ്‌ക്കുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. 3.7 കിലോവാട്ടിന്‍റെ ബാറ്ററി ഫിക്‌സഡും 1.3 കിലോവാട്ടിന്‍റെ ബാറ്ററി ഊരിമാറ്റാവുന്നതുമാണ്. 11.2 ബിഎച്ച്‌പി പവറും 72 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് മോട്ടോർ. മണിക്കൂറിൽ 105 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാവും. വെറും 2.77 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാവും.
പുതിയ ഫീച്ചറുകൾ:
- നാവിഗേഷനും ആപ്പ് ഇന്‍റഗ്രേഷനും
- ട്രിപ്പ് ഹിസ്റ്ററി, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്
- ഇഷ്‌ടാനുസൃതമാക്കാവുന്ന ഡാഷ്‌ബോർഡ് തീമുകൾ
- ഫൈൻഡ് മൈ വെഹിക്കിൾ
- ടിപിഎംഎസ് (ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം)
- റീജെനെറേറ്റീവ് ബ്രേക്ക്
- റാപ്പിഡ് ബ്രേക്ക്
- ഫോർവേഡ്, റിവേഴ്‌സ് മൂവ്‌മെന്‍റുള്ള പാർക്ക് അസിസ്റ്റ്
- യുഎസ്‌ബി ചാർജിങ് പോർട്ട്
- ഓട്ടോ ബ്രൈറ്റ്‌നെസുള്ള ഡിസ്‌പ്ലേ
നിലവിൽ കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് സിംപിൾ എനർജി ഷോറൂം ഉള്ളത്. 2026 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലുടനീളം റീട്ടെയിൽ, സർവീസ് നെറ്റ്‌വർക്ക് വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ നിലവിൽ ബെംഗളൂരു, ഗോവ, പൂനെ, വിജയവാഡ, ഹൈദരാബാദ്, വിശാഖപട്ടണം, കൊച്ചി തുടങ്ങിയ നഗരങ്ങളിലായി സിംപിൾ എനർജി ഷോറൂം പ്രവർത്തിക്കുന്നുണ്ട്. 2026 അവസാനത്തോടെ 23 സംസ്ഥാനങ്ങളിലായി 150 പുതിയ സ്റ്റോറുകളും 200 സർവീസ് സെന്‍ററുകളും തുറക്കാനാണ് കമ്പനിയുടെ പദ്ധതി.
Also Read:
- പുതിയ കളർ ഓപ്‌ഷനുകൾ, കൂടുതൽ ഫീച്ചറുകൾ: വെസ്‌പയുടെ പുതിയ മോഡലുകൾ പുറത്തിറക്കി
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- 320 കിലോമീറ്റർ റേഞ്ചിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: വില 79,999 രൂപ
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ