ഹൈദരാബാദ്: ജനപ്രിയ ഫാമിലി സ്‌കൂട്ടറായ ടിവിഎസ് ജൂപ്പിറ്റർ 110ന്‍റെ പരിഷ്‌കരിച്ച മോഡൽ പുറത്തിറക്കിയതായി ടിവിഎസ് മോട്ടോർ. 73,700 രൂപ പ്രാരംഭവിലയിൽ ലഭിക്കുന്ന സ്‌കൂട്ടർ ടിവിഎസിന്‍റെ അംഗീകൃത ഡീലർഷിപ്പുകളിൽ നിന്ന് വാങ്ങാവുന്നതാണ്. പുതിയ ജൂപ്പിറ്ററിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ അതിന്‍റെ രൂപകൽപ്പന തന്നെയാണ്.
സ്റ്റൈലിഷ് ലുക്കിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റർ 110 എത്തിയിരിക്കുന്നത്. മുൻവശത്ത് വലിയ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ ഡിസൈനിൽ ഫ്രണ്ട് ആപ്രോൺ ഉണ്ട്. ടേൺ ഇൻഡിക്കേറ്ററുകൾ ഉൾപ്പെടെയുള്ള എൽഇഡി ലൈറ്റ് ബാറുകൾ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഉണ്ട്.
പുതിയ കളർ ഓപ്ഷനുകളോടെയാണ് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്‌കൂട്ടറിന്‍റെ സൈഡ് പ്രൊഫൈൽ കൂടുതൽ ഷാർപ്പ് ആക്കിക്കൊണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. വാഹനത്തിന് സംഭവിക്കുന്ന പോറലുകളെ പ്രതിരോധിക്കുന്നതിനായി ഗ്ലോസ് ബ്ലാക്ക് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് ടിവിഎസ് സ്‌കൂട്ടറുകൾ രൂപകൽപ്പന ചെയ്യുന്നത്. തങ്ങൾ ഇറക്കിയ സ്‌കൂട്ടറുകളിൽ ഏറ്റവും വലിയ സീറ്റാണ് ടിവിഎസ് ജൂപ്പിറ്റർ 110ന് ഉപയോഗിച്ചിരിക്കുന്നതെന്നും സീറ്റിൽ മെറ്റൽ ബോഡി പാനലുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ടിവിഎസ് അവകാശപ്പെടുന്നു.
മറ്റ് ഫീച്ചറുകൾ:
- ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുള്ള 113.3cc എയർ-കൂൾഡ് എഞ്ചിൻ
- 7.91 bhp പവറും 9.2 Nm ടോർക്കും സൃഷ്‌ടിക്കുന്ന എഞ്ചിൻ
- കൂടുതൽ അണ്ടർസീറ്റ് സ്റ്റോറേജ്
- മൊബൈൽ ചാർജിങിനുള്ള യുഎസ്ബി പോർട്ട്
- സിവിടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ
- എക്‌സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ്
- എൽഇഡി ലൈറ്റിംഗ്
- ബ്ലൂടൂത്ത് കണക്റ്റിവിറ്റി
- എമർജൻസി സ്റ്റോപ്പ് സിഗ്നൽ
- ഓട്ടോമാറ്റിക് ടേൺ ഇൻഡിക്കേറ്ററുകൾ
- വോയ്‌സ് കമാൻഡ്
- കളർ ഓപ്ഷനുകൾ: ഡോൺ ബ്ലൂ മാറ്റ്, ഗാലക്‌റ്റിക് കോപ്പർ മാറ്റ്, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസ്, ലൂണാർ വൈറ്റ് ഗ്ലോസ്, മെറ്റിയർ റെഡ് ഗ്ലോസ്
- വേരിയൻ്റുകൾ: ഡ്രം, ഡ്രം അലോയ്, ഡ്രം എസ് എക്‌സ് സി, ഡിസ്‌ക് എസ് എക്‌സ് സി
- വില: 73,700 രൂപ മുതൽ 87,250 രൂപ വരെ
Also Read: പിക്കപ്പ് ട്രക്ക് വാങ്ങാൻ പ്ലാനുണ്ടോ? കുറഞ്ഞ വിലയിൽ മികച്ച ഓപ്‌ഷനുകൾ; പരിശോധിക്കാം