' ആനയ്ക്ക് വിശന്നാല്‍ പിന്നെ എന്ത് ലോറി'... തിന്നാല്‍ പോര കുറച്ചു കൊണ്ടുപോകുകയും വേണം... കാണാം ദൃശ്യം - ലോറി തടഞ്ഞുനിർത്തി കാട്ടാന കരിമ്പ് കഴിച്ചു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15644951-thumbnail-3x2-f.jpg)
സാത്തൂർ (തമിഴ്‌നാട്): വിശന്നപ്പോൾ സമീപത്തെ കരിമ്പിൻ തോട്ടത്തിൽ പോകാനുള്ള ക്ഷമയൊന്നും കാട്ടാനയ്ക്ക് ഉണ്ടായിരുന്നില്ല. അപ്പോൾ പിന്നെ എളുപ്പവഴി എന്തെന്ന് ആലോചിച്ചപ്പോഴാണ് സത്യമംഗലം-മൈസൂർ ദേശീയപാതയിൽ കരിമ്പ് കയറ്റിയ ലോറി വരുന്നത് കണ്ടത്. പിന്നെ നോക്കിയില്ല, ലോറി തടഞ്ഞുനിർത്തി അതിൽ നിന്നും കരിമ്പ് കഴിക്കാൻ ആരംഭിച്ചു. മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്‌ടിച്ചുകൊണ്ടായിരുന്നു കരിവീരന്‍റെ കരിമ്പ് തീറ്റ. വിശപ്പ് ഒന്ന് അടങ്ങിയപ്പോൾ തുമ്പിക്കൈ നിറയെ കരിമ്പുമായി ആന കാടുകയറി. സത്യമംഗലത്തെ സ്വകാര്യ പഞ്ചസാര ഫാക്‌ടറിയിലേക്ക് പോയ ലോറിയാണ് കാട്ടാന തടഞ്ഞത്. കരിമ്പ് കഴിക്കാനുള്ള എളുപ്പവഴിയ്ക്കായി കാട്ടാനകൾ കരിമ്പ് ലോറികൾ തടയുന്നത് ഈ ഹൈവേയിൽ നിത്യസംഭവമാണ്.
Last Updated : Jun 24, 2022, 4:55 PM IST