വെറുതെ ഒരു ഭാര്യ അല്ല, ഭർത്താവും കാമുകിയും 'വിവരമറിഞ്ഞു' - ഭാര്യ
🎬 Watch Now: Feature Video
ഗാസിയാബാദ്( ഉത്തർപ്രദേശ്): കാമുകിയോടൊപ്പം ഷോപ്പിങ് നടത്തുന്ന ഭർത്താവിനെ ഭാര്യ കണ്ടാൽ എന്തായിരിക്കും അവസ്ഥ. അത് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു അല്ലേ. ഉത്തർപ്രദശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ തുറാബ് നഗർ മാർക്കറ്റിൽ കാമുകിക്കൊപ്പം കർവ ചൗത്തിനോടനുബന്ധിച്ച ഷോപ്പിങിനായി എത്തിയതാണ് യുവാവ്. ഇരുവരെയും ഒന്നിച്ച് കണ്ട ഭാര്യ പിന്നെ ഒന്നും നോക്കിയില്ല തിരക്കേറിയ മാർക്കറ്റിനുള്ളിൽവച്ച് രണ്ട് പേർക്കിട്ടും കണക്കിന് കൊടുത്തു. യുവതിയും കുടുംബാംഗങ്ങളും ഭർത്താവിനെ മർദിക്കുന്നതും തടയാൻ ചെല്ലുന്ന കാമുകിയെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
Last Updated : Oct 14, 2022, 5:50 PM IST