മധുരയിലെ ആവണിയാപുരം ജെല്ലിക്കെട്ടിന് ആവേശോജ്വലമായ തുടക്കം; വീഡിയോ - പൊങ്കൽ ഉത്സവം

🎬 Watch Now: Feature Video

thumbnail

By

Published : Jan 14, 2022, 4:33 PM IST

മധുര: പൊങ്കൽ മഹോത്സവത്തോടനുബന്ധിച്ച് മധുര ജില്ലയിലെ പാലമേട്ടിൽ നടക്കുന്ന ആവണിയാപുരം ജെല്ലിക്കെട്ട് മത്സരത്തിന് ആരംഭം. മധുര ജില്ലാ കലക്‌ർ എസ് അനീഷ് ശേഖറിന്‍റെ സാന്നിധ്യത്തിൽ തമിഴ്‌നാട് വാണിജ്യ നികുതി മന്ത്രി പി മൂർത്തിയും ധനമന്ത്രി പി ടി ആർ പളനിവേൽ ത്യാഗരാജനും ചേർന്ന് ജെല്ലിക്കെട്ട് ഫ്ലാഗ് ഓഫ് ചെയ്തു. കൊവിഡ്, ഒമിക്രോണ്‍ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കർശനമായ സുരക്ഷാ മുൻകരുതലോടെയാണ് മത്സരങ്ങൾ നടത്തുന്നത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത 300 മത്സരാർഥികളാണ് ഇത്തവണ ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നത്. 700 ഓളം കാളകളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്‌ച ഗ്രാന്‍റ് ഫിനാലെ മത്സരത്തോടെ ജല്ലിക്കെട്ട് സമാപിക്കും. വിജയികൾക്കായി സ്വർണ നാണയങ്ങൾ, മിക്‌സർ, ഗ്രൈന്‍റർ, പാത്രങ്ങൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങളാണ് സ്പോണ്‍സർമാർ വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.