ETV Bharat / state

നിങ്ങള്‍ ഒരു പ്രവാസിയാണോ? ക്ഷേമനിധിയില്‍ അംഗത്വം എടുക്കാൻ മറക്കല്ലേ...ആനുകൂല്യങ്ങള്‍ നിരവധി, കാമ്പയിൻ ഈ മാസം - PRAVASI WELFARE BOARD ADALAT

അംഗത്വം റദ്ദാക്കപ്പെട്ടവര്‍ക്ക് പുനഃസ്ഥാപിക്കാനും പുതിയ ആളുകള്‍ക്ക് അംഗത്വമെടുക്കാനും അവസരം

KERALA PRAVASI WELFARE FUND BOARD  കേരള പ്രവാസി ക്ഷേമനിധി  Pravasi Pension Scheme  Kerala Pravasi Kshemanidhi
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Dec 23, 2024, 5:31 PM IST

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്‍റെ അംഗത്വ കാമ്പയിനും പരാതി പരിഹാര അദാലത്തും ഈ മാസം 30ന് തിരുവനന്തപുരത്ത് നടക്കും. സംസ്ഥാനത്ത് നടക്കുന്ന കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന്‍റെ ആദ്യ അദാലത്ത് ആണിത്. ബോര്‍ഡിലെ അംഗത്വം പല കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടവര്‍ക്ക് അത് പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ടാകും. പുതിയ ആളുകള്‍ക്ക് അംഗത്വമെടുക്കാനും സാധിക്കും. തിരുവനന്തപുരം റെയില്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ പത്തിന് പരിപാടികള്‍ ആരംഭിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പുതുതായി അംഗത്വമെടുക്കുന്നവര്‍ ഓണ്‍ലൈനിലൂടെ നേരത്തെ അപേക്ഷിക്കുകയാണെങ്കില്‍ ചടങ്ങില്‍ വച്ച് അവര്‍ക്ക് അംഗത്വം നല്‍കിയതിന്‍റെ രേഖകള്‍ നല്‍കും. ഇതിന് ശേഷം മറ്റു ജില്ലകളിലും അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന്‍റെ ഗുണങ്ങള്‍

പ്രവാസി കേരളീയരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍, വൈദ്യസഹായം, മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള വായ്‌പകള്‍, സഹായങ്ങള്‍, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയാണ് പ്രവാസി ക്ഷേമനിധിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍.

2009ലെ പത്താം ആക്‌ടായി 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്‌ട് നിയമസഭ പാസാക്കിയിട്ടുണ്ട്. ഇതുപ്രകാരം പ്രവാസി മലയാളികള്‍ക്കായുള്ള ക്ഷേമപദ്ധതിയും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിലേയ്ക്ക് 10 ലക്ഷം രൂപയുടെ അനാവര്‍ത്തക ചെലവും​ ഏകദേശം 9.36 കോടി രൂപയുടെ വാര്‍ഷിക ആവര്‍ത്തന ചെലവും​ ഉണ്ടാകുന്നതാണെന്ന് ഈ ബില്ലിന്‍റെ ധനകാര്യ മെമ്മോറാണ്ടത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ ഇതേവരെ നടത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. വിദേശത്തോ കേരളത്തിന് പുറത്ത് ഇന്ത്യക്കകത്തോ മരണപ്പെടുന്ന നിര്‍ധനരായ-മലയാളികളുടെ മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചെലവ് വഹിക്കുന്നതിനുവേണ്ടി മാത്രമായും ഒരു ഫണ്ട് ബോര്‍ഡിന് കീഴില്‍ രൂപീകരിച്ചിട്ടുണ്ട്.

ലോക കേരള സഭ, പ്രവാസി ദിനാചരണം തുടങ്ങിയ പരിപാടികളും ബോര്‍ഡ് സംഘടിപ്പിക്കുന്നുണ്ട്. മലയാളികളായ 18 മുതൽ 60 വയസുവരെ പ്രായമുള്ള വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചു വന്നതുമായ പ്രവാസികൾ ,അന്യ സംസ്ഥാനങ്ങളിൽ (കേരളത്തിന് പുറത്തും ഇന്ത്യക്കുള്ളിലുമായി) ജോലി ചെയ്യുന്നവരും തിരികെ എത്തിയവരുമായ സ്‌ത്രീ പുരുഷ ഭേദമന്യേ ഉള്ള പ്രവാസികൾക്ക് കേരള പ്രവാസി ക്ഷേമ ബോർഡിൽ അംഗങ്ങളാകാം.

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വ ഫീസ് 200 രൂപയും, അംശാദായം പ്രവാസി- വിദേശം 300 രൂപയും മടങ്ങി വന്ന പ്രവാസികൾക്കും അന്യസംസ്ഥാന മലയാളികൾക്കും 100 രൂപയും മടങ്ങി വന്ന അന്യസംസ്ഥാന മലയാളികൾക്ക് 50 രൂപയും അടയ്ക്കണം. ഇത് പ്രതിമാസമായോ വാർഷികമായോ അടയ്ക്കാം‌. രജിസ്‌ട്രേഷൻ, ക്ഷേമനിധി അംഗത്വവും കാർഡും, അംശാദായ അടവ് എന്നിവ പൂർണമായും ഓൺലൈൻ വഴിയാണ്.

അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

  • പെൻഷൻ (60 വയസിനുശേഷം )
  • കുടുബ പെൻഷൻ (പെൻഷന്‍റെ 60 %)
  • അവശതാ പെൻഷൻ
  • മരണാനന്തര സഹായം (1 ലക്ഷം )
  • ചികിത്സ സഹായം (പെൻഷൻ യോഗ്യതക്ക് മുമ്പ് )
  • വിവാഹ സഹായം (പെൻഷൻ യോഗ്യതക്ക് മുമ്പ്)
  • പ്രസവാനുകൂല്യം (പെൻഷൻ യോഗ്യതക്ക് മുമ്പ്)
  • വിദ്യാഭ്യാസ ആനുകൂല്യം (പെൻഷൻ യോഗ്യതക്ക് മുമ്പ്)

ഭവന -സ്വയം തൊഴിൽ വായ്‌പകൾ, സഹകരണ സംഘങ്ങൾ, കമ്പനികൾ,കൂടാതെ മറ്റ് സ്ഥാപനങ്ങൾ അംഗങ്ങൾക്ക് സ്വയം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായി പ്രൊമോട്ട് ചെയ്യൽ എന്നിവയും ബോർഡിന്‍റെ പ്രവർത്തന പരിധിയിൽ വരുന്ന പ്രവർത്തനങ്ങളാണ്.

Also read: പ്രവാസികളെ മാടിവിളിച്ച് നോര്‍ക്ക; അന്താരാഷ്ട്ര പ്രവാസി ദിനാചരണം കോഴിക്കോട് നടക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.