thumbnail

By

Published : Nov 18, 2019, 7:55 PM IST

ETV Bharat / Videos

സംസ്ഥാന സ്കൂൾ കായിക മേള; ട്രിപ്പിൾ സ്വർണ തിളക്കത്തില്‍ വാങ്ങ് മയൂങ്ങ്

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയില്‍ മിന്നും പ്രകടനവുമായി മണിപ്പൂരി സ്വദേശി വാങ്ങ് മയൂങ്ങ് മുക്രം. ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിയാണ് മുക്രം. സബ് ജൂനിയർ ബോയ്സിന്‍റെ 80 മീറ്റർ ഹർഡില്‍സ്, 100 മീറ്റർ, ലോങ് ജംപ് എന്നീ വിഭാഗങ്ങളിലാണ് മുക്രം സ്വർണം സ്വന്തമാക്കിയത്. നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് വാങ്ങ് മയൂങ്ങ് പറഞ്ഞു. തികഞ്ഞ ആത്മാർത്ഥയും കഠിനാധ്വാനവുമാണ് മുക്രത്തിന്‍റെ വിജയത്തിന് പിന്നിലെന്ന് കോച്ച് ബാബു ആന്‍റണി. ദേശീയ തലത്തിലും മുക്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇരിങ്ങാലക്കുട സ്കൂളിലെ അധ്യാപകരും മുക്രത്തിന്‍റെ കൂട്ടുകാരും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.