വാക്കുതര്‍ക്കം: മദ്യപനെ ക്രൂരമായി ചവിട്ടിത്തെറിപ്പിച്ച് ട്രാഫിക് പൊലീസ്
🎬 Watch Now: Feature Video
തർക്കത്തെ തുടർന്ന് മദ്യപനെ ചവിട്ടി വീഴ്ത്തി ട്രാഫിക് പൊലീസുകാരൻ. ആന്ധ്രാപ്രദേശിലെ അന്നമയ്യ സർക്കിളിലാണ് സംഭവം. ക്രോസ് റോഡിൽ നിർത്തിയിട്ട ലോറി മാറ്റാൻ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കത്തിന് തുടക്കം.
ഡ്രൈവർ വാഹനം മാറ്റാൻ ശ്രമിക്കുന്നതിനിടെ മദ്യപിച്ചെത്തിയ അന്നമയ്യ സ്വദേശി വാഹനത്തിന് മുമ്പിൽ കയറി നിൽക്കുകയും പൊലീസ് ഉദ്യോഗസ്ഥനോട് തട്ടികയറുകയും ചെയ്‌തു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്നും ഇയാള്‍ വാക്കേറ്റത്തിന് ശ്രമിച്ചതോടെ ഹെഡ് കോൺസ്റ്റബിൾ ടി ജഗദീഷ് കിഷോർ ഇയാളെ വീണ്ടും രണ്ട് പ്രാവശ്യം കൂടി ചവിട്ടി വീഴ്ത്തുകയും മർദിക്കുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു.