നോക്കി നില്‍ക്കെ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു: പാറപ്പുറത്ത് അഭയം തേടി യുവാക്കള്‍; ഒടുവില്‍ രക്ഷകരായി അഗ്നിശമന സേന - rayagada fire fighters rescue tourists
🎬 Watch Now: Feature Video
റായ്‌ഗഡ് (ഒഡിഷ): കുത്തിയൊലിച്ച പുഴയില്‍ അകപ്പെട്ട വിനോദ സഞ്ചാരികളെ രക്ഷിച്ച് അഗ്നിശമനസേന. ഒഡിഷയിലെ റായ്‌ഗഡ് ജില്ലയിലെ നാഗാവലി നദിയില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെയാണ് ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ രക്ഷിച്ചത്. പൊഡപാഡി സ്വദേശികളായ സുനാമി നായക്, സുധീര്‍ നായക് എന്നിവരാണ് നദിയുടെ മധ്യ ഭാഗത്തുള്ള പാറപ്പുറത്ത് കുടുങ്ങിയത്. യുവാക്കള്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ജലനിരപ്പ് കുറവായിരുന്നു. പെട്ടെന്നുള്ള മഴയില്‍ ജലനിരപ്പ് ഉയർന്നതോടെ നദിയിലെ മധ്യഭാഗത്തുള്ള പാറപ്പുറത്ത് കയറി യുവാക്കള്‍ രക്ഷ തേടി. വിവരമറിഞ്ഞ ഉടന്‍ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.