ഒരു കുടയില്‍ ഗാന്ധിജിയും സവർക്കറും, പൂരനഗരയിലെ ചമയപ്രദർശനം വിവാദത്തില്‍..

By

Published : May 8, 2022, 6:29 PM IST

Updated : May 8, 2022, 7:56 PM IST

thumbnail

പൂരങ്ങളുടെ പൂരത്തിനായുള്ള കാത്തിരിപ്പിലാണ് തൃശൂർ നഗരം. പൂരത്തിന്‍റെ പകിട്ടും പെരുമയും വിളിച്ചോതുന്ന ചമയ പ്രദർശനത്തിന് തുടക്കമായി. തിരുവമ്പാടി വിഭാഗത്തിന്‍റെ പ്രദർശനം മന്ത്രി കെ രാധാകൃഷ്‌ണനും പാറമേക്കാവിന്‍റേത് സുരേഷ് ഗോപിയും ഉദ്ഘാടനം ചെയ്‌തു. തിരക്ക് പരിഗണിച്ച് നാളെ (09.05.2022) വരെ പ്രദർശനം ഉണ്ടാകും. നെറ്റിപ്പട്ടങ്ങളും പല നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച ചുറ്റ് കയറും തുടങ്ങി പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ നെറ്റിപ്പട്ടവും കുടമാറ്റത്തിനുള്ള കുടകളുമെല്ലാം അടങ്ങിയതാണ് ചമയ പ്രദർശനം. അതേസമയം മഹാത്മ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഉധം സിങ്, ഭഗത് സിംഗ്. ചട്ടമ്പിസ്വാമികൾ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രം ആലേഖനം ചെയ്‌ത കുടകൾ പാറമേക്കാവ് പ്രദർശനത്തിനെത്തിച്ചത് വിവാദമായി. ഇതോടെ സവർക്കറുടെ ചിത്രമുള്ള കുടകൾ പ്രദർശിപ്പിക്കേണ്ടെന്നാണ് തീരുമാനം.

Last Updated : May 8, 2022, 7:56 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.