കവർച്ചക്കെത്തിയ മോഷ്‌ടാവ് കിണറ്റിൽ വീണു; കരയ്‌ക്കെത്തിച്ച് അറസ്റ്റ് ചെയ്‌ത് പൊലീസ് - കിണറ്റിൽ വീണ മോഷ്‌ടാവിനെ അറസ്റ്റ് ചെയ്‌തു
🎬 Watch Now: Feature Video

കണ്ണൂർ: ആളില്ലാത്ത വീട്ടിൽ കവർച്ചക്കെത്തിയ മോഷ്‌ടാവ് കിണറ്റിൽ വീണു. തളിപ്പറമ്പ് മുയ്യത്തെ എ.പി.ഷെമീർ ആണ് കിണറ്റിൽ വീണത്. തമംഗലം തുമ്പത്തടത്തെ കേളോത്ത് പവിത്രൻ്റ വീട്ടിൽ രാത്രി പത്തുമണിയോടെ മോഷണത്തിനെത്തിയതായിരുന്നു ഷെമീർ. വീട്ടിലെ കിണറിൻ്റെ മുകളിൽ കയറി പാരപ്പറ്റിലേക്ക് വലിഞ്ഞുകയറുന്നതിനിടെ പാരപ്പറ്റ് അടർന്ന് കിണറ്റിൽ വിഴുയായിക്കുന്നു. ഷെമീറിന്‍റെ നിലവിളികേട്ട് ഓടി എത്തിയ നാട്ടുകാരാണ് പൊലീസിനെയും അഗ്നിരക്ഷ സേനയെയും വിവരമറിയിച്ചത്. കരക്കെത്തിച്ച ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.