Video | മലവെള്ളത്തിനൊപ്പമെത്തിയ അതിഥിയെക്കണ്ട് ആദ്യം ഞെട്ടല്‍, പിന്നെ കാണാനുള്ള കൗതുകത്തിരക്ക് ; സുരക്ഷിതമായി പിടികൂടി അധികൃതര്‍ - കോട്ടയത്തെ പ്രധാന വാർത്തകൾ
🎬 Watch Now: Feature Video
മലവെള്ളത്തിനൊപ്പം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തി കരയിൽ കയറി വൻ പെരുമ്പാമ്പ്. പാലാ കടപ്പാട്ടൂർ ഒഴുകയിൽ റോഡിൽ നിന്നാണ് 12 അടിയോളം നീളവും 20 കിലോയോളം തൂക്കവും വരുന്ന പെരുമ്പാമ്പ് പിടിയിലായത്. നാട്ടുകാർ കൂടിയതോടെ അത് റോഡരികിലെ കാട്ടില്‍ ഒളിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അന്തീനാട്ടിൽ നിന്ന് എത്തിയ വനം വകുപ്പിന്‍റെ പരിശീലനം നേടിയ സയന്‍റിഫിക് സ്നേക് റെസ്ക്യൂവർ ജോസഫ് തോമസ് (സിബി അന്തീനാട്) രാത്രി പത്തോടെ പാമ്പിനെ പിടികൂടി. വ്യാഴാഴ്‌ച വനം വകുപ്പ് വണ്ടൻപതാൽ റേഞ്ചിന് പാമ്പിനെ കൈമാറും. കടപ്പാട്ടൂർ ചെറുകരത്താഴെ സ്വദേശി സജു രാത്രി എട്ടരയോടെ വീട്ടിലേയ്ക്ക് പോകും വഴിയാണ് റോഡിന് കുറുകെ കിടന്ന പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ പരിസരവാസികളുടെ വലിയ കൂട്ടം പെരുമ്പാമ്പിനെ കാണാൻ എത്തി. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.