ഹർ ഘർ തിരംഗ; വീട്ടുമുറ്റത്ത് കൂറ്റൻ ദേശീയ പതാക സ്ഥാപിച്ച് പ്രവാസി

🎬 Watch Now: Feature Video

thumbnail

By

Published : Aug 14, 2022, 5:40 PM IST

മലപ്പുറം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി വീട്ടുമുറ്റത്ത് കൂറ്റൻ ദേശീയ പതാക സ്ഥാപിച്ച് പ്രവാസി. മഞ്ചേരി എളങ്കൂർ സ്വദേശി പുളിയംമ്പറ്റ ശങ്കറാണ് ആദ്യമായി വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്താനുള്ള അവസരം വേറിട്ടതാക്കുന്നത്. 3:2 അനുപാതത്തിലാണ് ദേശീയ പതാക നിർമിച്ചിരിക്കുന്നത്. പതാകയുടെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൂഗിളിൽ നോക്കി മനസിലാക്കി. തുടർന്ന് സുഹൃത്തായ തയ്യൽക്കടക്കാരനെ തയ്‌ക്കാൻ ഏൽപ്പിച്ചു. മധ്യ ഭാഗത്തായി അശോക ചക്രം വരപ്പിച്ചു. നിർമാണം പൂർത്തിയായപ്പോൾ 9 മീറ്റർ നീളവും 6 മീറ്റർ വീതിയുമുണ്ട് ശങ്കറിൻ്റെ വീട്ടിലെ ദേശീയ പതാകയ്‌ക്ക്‌. മൂന്ന് ദിവസത്തെ അധ്വാനമുണ്ട് ഈ കൂറ്റൻ ദേശീയ പതാകയ്‌ക്ക് പിന്നിൽ. ദേശീയ പതാക നാട്ടിൽ ചർച്ചയായതോടെ നിരവധി പേരാണ്‌ കാണാനും ഫോട്ടോയെടുക്കാനുമായി ഇവിടേക്കെത്തുന്നത്. കാണാനെത്തുന്നവർക്കെല്ലാം മധുരം നൽകി സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ് ശങ്കറും കുടുംബവും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.