കലശലായ ദാഹം, പാത്രത്തില്‍ നല്‍കിയ വെള്ളം കുടിച്ച് മൂര്‍ഖന്‍ ; വീഡിയോ - cobra drinking water from pot
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16528049-thumbnail-3x2-kk.jpg)
ഭോപ്പാല്‍ : ദാഹിച്ച് വലഞ്ഞ മൂര്‍ഖന്‍ പാമ്പിന് വെള്ളം നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. മതിവരുവോളം വെള്ളം കുടിച്ച് ശാന്തനായി നില്‍ക്കുന്ന മൂര്‍ഖനാണ് ദൃശ്യങ്ങളില്‍. മധ്യപ്രദേശിലെ ശിവപുരിലെ ഒരു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനിടെയാണ് നാട്ടുകാര്‍ മരക്കൊമ്പില്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരെത്തി പിടികൂടി താഴെയിറക്കി.
മൂര്‍ഖന്‍ ദാഹിച്ച് വലഞ്ഞിട്ടുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് പാമ്പ് പിടുത്തക്കാരന്‍ പാത്രത്തില്‍ വെള്ളം നിറച്ച് അതിന്‍റെ വായയിലേക്ക് ഒഴിച്ച് കൊടുത്തത്. മൂര്‍ഖന്‍ വെള്ളം കുടിക്കുന്നത് കാണാനായി നാട്ടുകാര്‍ തടിച്ചുകൂടി. കാഴ്‌ചക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.