ഹോളി മാഗി ഫെറോന ദേവാലയത്തിൽ കരോൾ സന്ധ്യ - christmas celebration at Holy Magi Forane Church
🎬 Watch Now: Feature Video
എറണാകുളം: മൂവാറ്റുപുഴ ഹോളി മാഗി ഫെറോന ദേവാലയത്തിൽ ഗ്ലോറിയ - എക്യുമെനിക്കൽ കരോൾ സന്ധ്യ നടന്നു. കോതമംഗലം രൂപത വികാരി ജനറൽ മോൺസീഞ്ഞോർ ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ കരോൾ ഗാനസന്ധ്യയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ ക്രസ്‌തീയ സഭകളില്‍ നിന്നായി 10 ടീമുകൾ കരോൾ ഗാനങ്ങൾ ആലപിച്ചു. അമ്പതിലധികം ക്രിസ്‌മസ് പാപ്പാമാരുടെ നൃത്തം പരിപാടിയില്‍ ശ്രദ്ധ നേടി. നിരവധി പേരാണ് കരോള്‍ സന്ധ്യക്കെത്തിയത്. ഫാ. പോൾ നെടുമ്പുറം, ഫാ. ചാൾസ് കപ്യാരുമലയിൽ, ജിജി തോട്ടുപുറം, ലാസർ കുമ്പളംചോട്ടിൽ, ജോയ് മടേക്കൽ, ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.