എഡിജിപി ഓഫീസിലേക്ക് യുവമോർച്ച മാർച്ച് - യുവമോർച്ച
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6057303-thumbnail-3x2-mar.jpg)
കോഴിക്കോട്: ആംഡ് ബറ്റാലിയനിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ നടക്കാവിലെ ഉത്തരമേഖല എഡിജിപിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് എഡിജിപി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് കെ.പി. പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. സേനയ്ക്കുള്ളിൽ രാജ്യവിരുദ്ധ ശക്തികൾ കടന്ന് കൂടിയിട്ടുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പ്രകാശ് ബാബു കുറ്റപ്പെടുത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കിൽ സമരം വ്യാപിപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.