മലപ്പുറം കലക്ടറേറ്റിലേക്ക് നടന്ന യുവമോർച്ച മാർച്ചില്‍ സംഘര്‍ഷം
🎬 Watch Now: Feature Video
മലപ്പുറം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം കലക്ടറേറ്റ് മാർച്ച് നടത്തി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് നടത്തിയ പ്രതിഷേധ ധർണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനാഥ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷിദു കൃഷ്ണൻ തുടങ്ങിയവർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.
Last Updated : Jul 10, 2020, 6:28 PM IST