ETV Bharat / state

കശുമാവിൻ തോട്ടത്തിൽ 'തൂങ്ങി മരണം', പിന്നീട് ഹോട്ടലിൽ പൊറോട്ടയടി; വ്യാജമരണം സൃഷ്‌ടിച്ച് 10 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ തന്ത്രപൂർവം പിടികൂടി പൊലീസ് - THIEF PANDI CHANDRAN ARRESTED

പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചന്ദ്രനാണ് പിടിയിലായത്.

PANDI CHANDRAN  പാണ്ടി ചന്ദ്രന്‍  PATHANAMTHITTA NEWS  MALAYALAM LATEST NEWS
Pandi Chandran (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 7:47 PM IST

പത്തനംതിട്ട: പത്ത് വർഷം മുൻപ് തിരുച്ചിയിലെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ചതായി തെറ്റിധരിപ്പിച്ച് മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പൊലീസിൻ്റെ വലയില്‍. നിരവധി മോഷണക്കേസുകളിൽ പ്രതിയായി പൊലീസിനെ വെട്ടിച്ച് നടന്ന മലയാലപ്പുഴ സ്വദേശി പാണ്ടി ചന്ദ്രൻ എന്ന ചന്ദ്രനാണ് പിടിയിലായത്. പത്തനംതിട്ട സ്‌റ്റേഷനിലെ സിപിഓ രജിത് കെ നായർക്ക് ലഭിച്ച വിവരങ്ങളാണ് ചന്ദ്രനെ പിടികൂടാന്‍ സഹായിച്ചത്.

ചന്ദ്രന്‍റെ തിരോധാനവും 'മരണ'വും

15 വർഷങ്ങള്‍ക്ക് മുന്‍പാണ് മലയാലപ്പുഴ താഴത്തെ വീടും വസ്‌തുവും ഉപേക്ഷിച്ച് ചന്ദ്രൻ നാട്ടിൽ നിന്നും കടന്നു കളയുന്നത്. ചന്ദ്രൻ മുങ്ങിയതോടെ ചില കേസുകളിൽ ചന്ദ്രന് ജാമ്യം നിന്ന പ്രദേശവാസിയായ മോഹനൻ നായർ കുരുക്കിലായി. ഇയാള്‍ക്കെതിരെ കോടതി അറസ്‌റ്റ് വാറൻ്റ് പുറപ്പെടുവിച്ചു.

തുടർന്ന് മോഹനൻ നായർ ചന്ദ്രൻ്റെ ജന്മനാടായ ത്യച്ചിയിലെത്തി അന്വേഷിച്ചപ്പോള്‍ ചന്ദ്രൻ ഇവിടത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ചതായി വിവരം ലഭിച്ചു. മടങ്ങിയെത്തിയ മോഹനൻ നായർ വേറെ വഴിയില്ലാതെ ജാമ്യ തുകയായ 10000 രൂപ കോടതിയിൽ കെട്ടിവച്ച് തടിയൂരി.

ചന്ദ്രൻ തൂങ്ങിമരിച്ചതായി അറിഞ്ഞെന്ന് മോഹനൻ നായർ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി. പിന്നീട് ചന്ദ്രന് കാര്യങ്ങള്‍ കൂടുതൽ എളുപ്പമായി.

പൊറോട്ടയടിയിൽ വിദഗ്‌ധനായ കള്ളന്‍

'മരണ വാർത്തയെ' തുടർന്ന് പ്രതി മരിച്ചതായുള്ള സർട്ടിഫിക്കറ്റ് കിട്ടാൻ പൊലീസ് നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും ഇവയൊന്നും ഫലം കണ്ടിരുന്നില്ല. ഇതിനിടെ ചന്ദ്രനെന്ന് പേരുള്ള തമിഴ്‌നാട്ടുകാരനെന്ന് പരിചയപ്പെടുത്തിയ ഒരാൾ ശബരിമലയിലെ ഒരു കടയിൽ പണിയെടുക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.

ഹോട്ടലുകളിൽ പൊറോട്ട അടിക്കാൻ വിദഗ്‌ധനായ ചന്ദ്രൻ ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ്. ഈ വിവരങ്ങളിൽ നിന്നും ചന്ദ്രൻ മരിച്ചിട്ടില്ല എന്ന് പൊലീസിന് ബോധ്യമായി. വി ജി വിനോദ് കുമാർ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റപ്പോൾ പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി എസ്എച്ച്ഒ മാരുടെ നേതൃത്വത്തിൽ അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി സിപിഓ രജിത്ത് ഉൾപ്പടെയുള്ള സംഘത്തിനാണ് ചന്ദ്രനെ കണ്ടെത്താനുള്ള ചുമതല ഉണ്ടായിരുന്നത്.

പൊലീസ് വല വിരിക്കുന്നു

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചന്ദ്രൻ്റെ മകൻ കായംകുളം മുതുകുളം എന്ന സ്ഥലത്ത് ഉണ്ടെന്നറിഞ്ഞ് പൊലീസ് അവിടെയെത്തി രഹസ്യമായി വിവരങ്ങൾ ശേഖരിച്ചു. ഇടയ്ക്ക് ഇവിടെ ചന്ദ്രൻ എത്താറുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് എത്തിയാലുടൻ അറിയിക്കാൻ ഏർപ്പാട് ചെയ്‌ത് മടങ്ങിപ്പോന്നു.

തുടർന്ന് അഞ്ച് മാസത്തെ കാത്തിരിപ്പിന് ശേഷം, കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ മകൻ്റെ വീടിൻ്റെ തിണ്ണയിൽ ചന്ദ്രൻ കിടന്നുറങ്ങുന്നതായി വിവരം ലഭിച്ചു. ഉടൻ പൊലീസ് സംഘം അവിടെയെത്തിയെങ്കിലും അപകടം മണത്തറിഞ്ഞ് ചന്ദ്രൻ മുങ്ങി.

തുടർന്ന് വ്യാപകമായ തിരച്ചിലിനൊടുവിൽ പുലർച്ചെ 3.30 ഓടെ കനകക്കുന്ന് ബോട്ട് ജെട്ടിക്ക് സമീപം വച്ച് പൊലീസ് ചന്ദ്രനെ കണ്ടെത്തി. അങ്ങനെയൊന്നും പൊലീസിന് കീഴടങ്ങാൻ ചന്ദ്രൻ തയ്യാറായിരുന്നില്ല. അക്രമാസക്തനായി പൂഴിക്കടകൻ അടവ് വരെ പയറ്റിയ ചന്ദ്രനെ പൊലീസ് ഏറെ സാഹസപ്പെട്ടും തന്ത്രപൂർവ്വവും കീഴടക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിരവധി കേസുകളിൽ പ്രതി

കനകക്കുന്ന് പൊലീസിനെ ആക്രമിച്ച കേസിലും ചന്ദ്രൻ പ്രതിയാണ്. ഒമ്പത് വർഷം മുമ്പ് ചന്ദ്രൻ്റെ ഭാര്യ മരണപ്പെട്ടിരുന്നു. ഇയാളുടെ മർദ്ദനത്തെ തുടർന്നാണ് ഇവരുടെ മരണം എന്നും സംശയമുണ്ട്. ശബരിമലയിൽ ഹോട്ടലുകളിൽ പകൽ സമയങ്ങളിൽ പെറോട്ട അടി ഉൾപ്പടെയുള്ള ജോലികളും രാത്രി മോഷണവുമായിരുന്നു പതിവെന്ന് ചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു.

പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിൻ്റെ മേൽനോട്ടത്തിൽ എസ്‌ഐമാരായ ജിനു, ഷിജു പി സാം, രാജേഷ് കുമാർ, എസ്‌സിപിഓ വിജീഷ്, സിപിഓമാരായ രാജേഷ്, രഞ്ജിത്ത്, സെയ്‌ദ് അലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read: പൊലീസിനെ കുത്തി പരിക്കേല്‍പ്പിച്ച മൂന്നംഗ മോഷണസംഘം പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.