മാവോയിസ്റ്റ് ആക്രമണം; പ്രതികരണം പിന്നീടെന്ന് കാനം - Maoist attack wayanad
🎬 Watch Now: Feature Video
തിരുവനന്തപുരം: മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ച കാര്യങ്ങൾ തിരക്കിയശേഷം പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രദേശത്ത് തങ്ങൾക്ക് പാർട്ടി പ്രവർത്തകരുണ്ട്. അവരോട് അന്വേഷിച്ച് വിവരങ്ങൾ വ്യക്തമായ ശേഷമേ പ്രതികരിക്കൂ എന്ന് കാനം പറഞ്ഞു. വയനാട്ടിലെ ബാണാസുര വനത്തിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മീൻമുട്ടി ഭാഗത്ത് തണ്ടർബോൾട്ട് പരിശോധന നടത്തുന്നതിനിടെ അഞ്ചില്‍ അധികം വരുന്ന ആയുധധാരികളായ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.