നാടുകാണി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കാഴ്‌ചയൊരുക്കി കാട്ടാനക്കൂട്ടം - wild elephant in nadukani churam

🎬 Watch Now: Feature Video

thumbnail

By

Published : Dec 5, 2019, 6:44 PM IST

മലപ്പുറം: നാടുകാണി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കാഴ്‌ചയുടെ വിരുന്നൊരുക്കി കാട്ടാനക്കൂട്ടം. ഇന്ന് രാവിലെയാണ് രണ്ട് കുട്ടികളുള്‍പ്പെടുന്ന നാല് ആനകള്‍ ചുരം റോഡരികില്‍ തമ്പടിച്ചത്. പ്രഭാതസവാരിക്കിറങ്ങിയവരും യാത്രക്കാരുമാണ് ആനക്കൂട്ടത്തെ കണ്ടത്. ആനമറി എക്സൈസ് ചെക്പോസ്റ്റിനും ഒന്നാം വളവിനുമിടയിലാണ് ആനക്കൂട്ടം തമ്പടിച്ചിരുന്നത്. റോഡ് നവീകരണം പൂര്‍ത്തിയായ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടിയതിനാല്‍ റോഡിലേക്ക് ഇറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു ആനകള്‍. ആന റോഡിലേക്കിറങ്ങില്ലെന്ന് ഉറപ്പാക്കി നാട്ടുകാര്‍ കാഴ്‌ച മതിവരുവോളം ആസ്വദിച്ചു. കുട്ടിയാനകളെ ആനക്കൂട്ടം സംരക്ഷിക്കുന്നതും തീറ്റ കൊടുക്കുന്നതും കാണാന്‍ നിരവധി പേരാണ് ചുരത്തിലത്തെിയത്. അരമണിക്കൂര്‍ നേരം സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ ആനക്കൂട്ടത്തെ വനപാലകരത്തെി പടക്കം പൊട്ടിച്ച് കാട് കയറ്റി വിടുകയായിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.