മലയിറങ്ങുന്നത് മനസ് നിറഞ്ഞെന്ന് വി.എൻ വാസുദേവൻ നമ്പൂതിരി - വി.എൻ വാസുദേവൻ നമ്പൂതിരി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5082300-thumbnail-3x2-sabari.jpg)
തിരുവനന്തപുരം: അയ്യപ്പനെ പൂജിക്കാൻ കഴിഞ്ഞത് ഭഗവാൻ തന്ന ഭാഗ്യമായി കരുതുന്നുവെന്ന് കാലാവധി പൂർത്തിയാക്കിയ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി. എല്ലാവർക്കും കിട്ടാത്ത ഒരു ഭാഗ്യമാണിത്. മനസ് നിറഞ്ഞാണ് മലയിറങ്ങുന്നത്. തുടർന്നും ഭഗവാനെ സേവിച്ച് ആത്മീയജീവിതം തുടരും. വെല്ലുവിളികൾ നിറഞ്ഞ സമയത്ത് അയ്യനെ സേവിക്കാന്‍ കഴിഞ്ഞത് നിയോഗമായി കരുതുന്നു. ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വാസുദേവൻ നമ്പൂതിരി വ്യക്തമാക്കി.
Last Updated : Nov 16, 2019, 2:42 PM IST
TAGGED:
വി.എൻ വാസുദേവൻ നമ്പൂതിരി