മരം മുറി കേസ്;മുൻ മന്ത്രിമാരെ പ്രതികളാക്കി അന്വേഷണം നടത്തണമെന്ന് വിഡി സതീശൻ - മുട്ടിൽ മരം മുറി കേസ്

🎬 Watch Now: Feature Video

thumbnail

By

Published : Jun 25, 2021, 3:45 PM IST

കോട്ടയം: മരം മുറി കേസിൽ മുൻ വനം, റവന്യൂ മന്ത്രിമാരെ പ്രതികളാക്കി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈനിന്റെ സമീപനം സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങളോടുള്ള സ്ത്രീകളുടെ വിശ്വാസം നഷ്ട്ടപ്പെടുത്തിക്കളഞ്ഞതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം രാഷ്ട്രീയവും മതവും കൂട്ടി കുഴക്കരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും തന്‍റെ നിലപാടിനെ വിമർശിക്കാൻ ആർക്കും അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാമനാട്ടുകാര സംഭവത്തിൽ സിപിഎമ്മിന് ബന്ധമുണ്ടെങ്കിൽ തീർച്ചയായും അത് പുറത്തുകൊണ്ടുവരണമെന്നും വി.ഡിസതീശൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.