വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതകം; മഹിള കോൺഗ്രസ് സമരത്തിനിടെ ഉന്തും തള്ളും
🎬 Watch Now: Feature Video
വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെടൽ ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തിയ സമരത്തിനിടെ ഉന്തും തള്ളും. പരാതി നൽകാൻ തിരുവനന്തപുരത്തെ ബാലാവകാശ കമ്മിഷൻ ഓഫീസിലേക്ക് പ്രവേശിക്കാൻ പ്രവർത്തകരെ പൊലീസ് അനുവദിച്ചില്ല. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിലുള്ള ബലപ്രയോഗത്തിനിടെ സമീപത്തെ മതിൽ പൊളിഞ്ഞു വീണു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ നിലത്തു കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.