കിളിമാനൂരിൽ പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി - kilimanoor
🎬 Watch Now: Feature Video

തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയിലെ ഗാർഡനിൽ പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. കുറ്റിക്കാട്ടിന് പുറത്ത് നിന്ന് എത്തി വെള്ളം കുടിച്ച് തിരികെ പോകുന്ന ദൃശ്യമാണ് ലഭിച്ചത്. പരിസരത്ത് നിന്ന് ഒരു ടർക്കിയെ കൊന്ന് ഭക്ഷിച്ചതിന്‍റെ അവശിഷ്ടങ്ങളും ലഭിച്ചു. പാലോട് ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകളാണെന്നാണ് സംശയിക്കുന്നത്. എന്നാൽ കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ വ്യക്തത ലഭിക്കൂ എന്ന് അധികൃതർ അറിയിച്ചു.