പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യ ഭൂപടവുമായി യു.ഡി.എഫ് - മനുഷ്യ ഭൂപടവുമായി യു.ഡി.എഫ്
🎬 Watch Now: Feature Video
പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോട്ട മൈതാനിയിൽ മനുഷ്യ ഭൂപടം തീർത്തു. ഭൂപടത്തിൽ പങ്കെടുത്തവര്‍ ഗാന്ധിജി വെടിയേറ്റ് മരിച്ച വൈകിട്ട് 5.17ന് സി.എ.എക്ക് എതിരായ പ്രതിജ്ഞ ചൊല്ലി. തുടർന്നു നടന്ന പൊതുസമ്മേളനം മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്‌തു. വി കെ ശ്രീകണ്‌ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, എൻ ഷംസുദ്ദീൻ എം.എൽ.എ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.