വാളയാറിൽ നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

By

Published : Dec 18, 2019, 10:52 AM IST

thumbnail
പാലക്കാട്: വാളയാറിന് സമീപം ദേശീയപാത 544- ൽ കോരയാർ പുഴക്ക് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശികളായ അനൂൺ ( 29 ), ഗബ്രിയേൽ ജോയി ( 23 ) എന്നിവരെ നിസാര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.