പായിപ്ര ഗവ.യുപി സ്‌കൂളിൽ പ്രകൃതി ശില്പശാല - he Nature of Art workshop
🎬 Watch Now: Feature Video

എറണാകുളം: കുട്ടികളിലെ കലാവാസനകളെ കണ്ടെത്തുക, അവയെ പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ മുവാറ്റുപുഴ പായിപ്ര ഗവ.യുപി സ്‌കൂളിൽ 'ദ നേച്ചർ ഓഫ് ആർട്ട്' ശില്‌പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ അരുൺ ശില്‌പശാല ഉദ്ഘാടനം ചെയ്‌തു. ചിത്രരചന, പെയിന്‍റിംഗ്, കാരിക്കേച്ചർ, കളിമൺ നിർമ്മാണം, പ്രതിമ നിർമ്മാണം, ചുമർ ചിത്രങ്ങൾ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.